ജോലിയുള്ളവര്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന വിചിത്രവാദവുമായി ബംഗ്ലാദേശ് എംപി
ധാക്ക: വിചിത്ര നിര്‍ദേശവുമായി ബംഗ്ലാദേശ് എം.പി. പാര്‍ലമെന്റിലെ തൊഴിലില്ലായ്മ സംബന്ധിച്ച ചര്‍ച്ചയിലാണ് സ്വതന്ത്ര എംപിയായ റസൂല്‍ കരീം വിചിത്ര നിര്‍ദേശം മുന്നോട്ട് വച്ചത്.
ജോലിയുള്ള യുവതീയുവാക്കള്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടുപേര്‍ക്കും ജോലിയുണ്ടാകുമ്പോള്‍ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണ്. ജോലിയുള്ള പുരുഷന്മാരും സ്ത്രീകളും പരസ്പരം കല്യാണം കഴിക്കുന്നു. ഇത് തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തിനുപിന്നാലെ മറ്റു അംഗങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു.
2018ലാണ് റസൂല്‍കരീം എംപിയാകുന്നത് . നേരത്തേ തോക്ക് കൈയിലേന്തിയ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈലാക്കിയതിനും ഫെമിനിസ്റ്റുകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനും കടുത്തവിമര്‍ശനം നേരിട്ടയാളാണ് എംപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."