HOME
DETAILS
MAL
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി; പ്രതിഷേധം
backup
November 23 2022 | 08:11 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിതാ പി.ജി ഡോക്ടറെയാണ് രോഗിയുടെ ബന്ധു ആക്രമിച്ചത്.
രോഗി മരിച്ചുവെന്ന് അറിയിച്ച ഡോക്ടറെ ബന്ധു ചവിട്ടിവീഴ്ത്തുകയായിരുന്നു. വീഴ്ച്ചയില്‍ പരുക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ബ്രെയിന്‍ ട്യൂമര്‍ രോഗി പുലര്‍ച്ചെയോടെയാണ് മരിച്ചത്.
മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പൊലിസെത്തി ആക്രമണം നേരിട്ട വനിതാ ഡോക്ടറുടെ മൊഴി എടുത്തിട്ടുണ്ട് .
സംഭവത്തില്‍ 24 മണിക്കൂറിനകം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."