സഊദിയിൽ മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറി; ജിദ്ദയിലെ പല റോഡുകളും അടച്ചു
സഊദിയിൽ മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറി; പല റോഡുകളും അടച്ചു
ജിദ്ദ: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ ശക്തമായി. റോഡുകളിലെ ടണലുകളിൽ വെള്ളം നിറഞ്ഞതോടെ ജിദ്ദയിലെ നിരവധി റോഡുകൾ അടച്ചു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, പലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് നഗരസഭ അടച്ചത്. ഇതുവഴിയുള്ള വാഹനങ്ങൾ അൽഹറമൈൻ റോഡിലേയ്ക്ക് തിരിച്ചുവിട്ടു. വെള്ളം ഇറങ്ങുന്നതിനനുസരിച്ച് റോഡുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ടണലുകളിലെയും ഓവുചാലുകളിലേയും വെള്ളം വറ്റിക്കാനും മാലിന്യങ്ങൾ കളയാനും ജിദ്ദ നഗരസഭ ഇന്നലെ മുതൽ ശ്രമം തുടങ്ങിയിരുന്നു. ചില റോഡുകൾ ഇതോടകം തുറന്നിട്ടു. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് നഗരസഭ അറിയിച്ചു.
കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ഭാഗങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ ആയാണ് ഇന്നലെ ക്ലാസുകൾ നടന്നത്. അതേസമയം സഊദിയിൽ ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."