റാബിയ സെയ്ഫിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 21കാരി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. കേസില്‍ റാബിയയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്നയാള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല. പൊലിസ് നടപടിയില്‍ വിശ്വാസമില്ലെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും റീ പോസ്റ്റ്‌മോര്‍ട്ടവും വേണമെന്നും റാബിയയുടെ കുടുംബം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 27ന് കാണാതായ റാബിയയെ പിന്നീട് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ താനാണ് കൊന്നതെന്ന് അവകാശപ്പെട്ട് ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന നിസാമുദ്ദീന്‍ കാളിന്ദി കുഞ്ച് പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 50ഓളം മുറിവുകളുണ്ടെന്നും മാറിടം മുറിച്ചുമാറ്റിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലിസും പറയുന്നു. റാബിയ വിവാഹിതയല്ലെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, റാബിയയുടെ കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാല്‍ രഹസ്യമായാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് നിസാമുദ്ദീന്‍ മൊഴി നല്‍കിയതായി പൊലിസും പറയുന്നു. ലജ്പത് നഗറില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിസാമുദ്ദീന്‍ റാബിയയെ തട്ടിക്കൊണ്ടുപോവുകയും പരപുരുഷ ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രോഷാകുലനായ നിസാമുദ്ദീന്‍ റാബിയയെ കൊല്ലുകയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്. റാബിയയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പൊലിസ് തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ബന്ധുക്കള്‍ തന്നെ നേരിട്ട് തിരച്ചില്‍ നടത്തുകയായിരുന്നു. റാബിയയുടെ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."