ദുബൈ മെട്രോക്ക് പുതിയ ബ്ലൂ ലൈൻ ട്രാക്ക് വരുന്നു; 30 കിലോമീറ്റർ നിർമാണം ഉടൻ
ദുബൈ മെട്രോക്ക് പുതിയ ബ്ലൂ ലൈൻ ട്രാക്ക് വരുന്നു; 30 കിലോമീറ്റർ നിർമാണം ഉടൻ
ദുബൈ: ദുബൈ മെട്രോയിലേക്ക് പുതിയ 30 കിലോമീറ്റർ ട്രാക്ക് കൂടി ചേർക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ബ്ലൂ ലൈൻ റൂട്ടയാണ് 30 കിലോമീറ്റർ കൂടി ദൂരത്തേക്ക് ദുബൈ മെട്രോ എത്തുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നഗരത്തിലെ പുതിയ പാതയുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി അടുത്തിടെ നൽകിയ ടെൻഡറിനെ അടിസ്ഥാനമാക്കിയാണ് ഖലീജ് ടൈംസ് റിപ്പോർട്ട്.
ദുബൈയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ചയെ വേഗത്തിലാക്കാൻ ലക്ഷ്യമിടുന്ന ബ്ലൂ ലൈൻ നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകൾക്കിടയിൽ ഒരു പുതിയ ലിങ്ക് നൽകും. ഇതിന് മൊത്തം 30 കിലോമീറ്റർ നീളമുണ്ട്, അതിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ തൂണുകളിലും ആയിരിക്കും. ബ്ലൂ ലൈനിൽ 14 സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഒരു ഐക്കണിക് സ്റ്റേഷൻ ഉൾപ്പെടെ ഏഴെണ്ണം ഭൂമിക്ക് പുറമേക്ക് ഉള്ളവരായിരിക്കും. ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ച് ഭൂഗർഭ സ്റ്റേഷനുകളും ഉണ്ടാകും. റാഷിദിയയിലെ റെഡ് ലൈനിന്റെ കിഴക്കൻ ടെർമിനലായ നിലവിലുള്ള സെന്റർപോയിന്റ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് എലവേറ്റഡ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉണ്ടാകും. അൽ ജദ്ദാഫിലെ ഗ്രീൻ ലൈനിന്റെ തെക്കൻ ടെർമിനസായ ക്രീക്ക് സ്റ്റേഷനും ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ റൂട്ട്, ചെലവ്, സമയപരിധി എന്നിവ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സാധ്യതയുള്ള വിതരണക്കാരിൽ നിന്നും കരാറുകാരിൽ നിന്നുമുള്ള ടെൻഡറിൽ 28 പുതിയ ഡ്രൈവറില്ലാ ട്രെയിനുകളുടെ വിതരണവും 60 ട്രെയിനുകൾ വരെ ഉൾക്കൊള്ളാൻ ഒരു പുതിയ ഡിപ്പോയുടെ നിർമ്മാണവും അനുബന്ധമായ എല്ലാ കെട്ടിടങ്ങളുടെയും നിർമ്മാണവും ഉൾപ്പെടുന്നു. റോഡുകൾ, സൗകര്യങ്ങൾ, യൂട്ടിലിറ്റി വഴിതിരിച്ചുവിടൽ പ്രവൃത്തികൾ എന്നിവയും ടെണ്ടറിൽ ഉണ്ട്.
ബ്ലൂ ലൈൻ മെട്രോ എക്സ്റ്റൻഷൻ ദുബൈ 2040 അർബൻ പ്ലാനിന്റെ ഭാഗമാണ്. 2040 ആകുന്നതോടെ ദുബൈയിലെ ജനസംഖ്യ 5.8 ദശലക്ഷത്തിലെത്തുമെന്ന പ്രതീക്ഷയിൽ 2021 മാർച്ചിലാണ് ബ്ലൂ ലൈൻ പ്രഖ്യാപിച്ചത്. 2040 ൽ നഗരത്തിൽ പകൽ സമയത്ത് എത്തുന്ന ആളുകളുടെ എണ്ണം 7.8 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കുന്നു. ഇതിന്റെ ഭാഗമായി സുസ്ഥിര നഗരവികസനത്തിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."