കടബാധ്യതയും നെല്‍ക്കൊയ്ത്ത് പ്രതിസന്ധിയും; പാലക്കാട് കര്ഷകന് ആത്മഹത്യ ചെയ്തു
പാലക്കാട്:കടബാധ്യതയും നെല്ക്കൊയ്ത്തിലെ പ്രതിസന്ധിയും മൂലം കര്ഷകന് ആത്മഹത്യ ചെയ്തു. പാലക്കാട് പെരുവെമ്പില്‍ കറുമണി സ്വദേശി മുരളീധരനെയാണ്്(48)ബന്ധുവിന്റെ കളപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്ത് ഏക്കറോളം കൃഷിഭൂമി പാട്ടത്തിനെടുത്തായിരുന്നു മുരളീധരന് കൃഷി ചെയ്തിരുന്നത്. കടബാധ്യതയെ തുടര്‍ന്ന് മുരളീധരന് സ്ഥലം വില്‍ക്കേണ്ടി വന്നിരുന്നു. കടബാധ്യത കൂടിയതിനാല്‍ കള വലിക്കാനും ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. തമിഴ്നാട് നിന്ന് വരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ വാടക നല്‍കുന്നതും പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഈ പ്രശ്നങ്ങളെല്ലാമാണ് മുരളീധരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കടം എന്നെഴുതിയ ഒരു ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.അവിവാഹിതനാണ് മുരളീധരന്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."