കോണ്‍ഗ്രസിലെ വാക്പയറ്റ് രാഹുലിന് അതൃപ്തി
ന്യൂഡല്‍ഹി: ഡി.സി.സി അധ്യക്ഷ നിയമനത്തെച്ചൊല്ലി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളില്‍ അതൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ തേടി. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന അനുനയ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡിന് പ്രതീക്ഷയുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചിട്ടുണ്ട്. പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടണമെന്നാണ് ഫോണിലൂടെയും ഇ- മെയിലൂടെയും വരുന്ന പരാതികളിലെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."