ഇലക്ട്രോണിക് ട്രാക്കിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് 5,000 ദിർഹം വരെ പിഴ
ഇലക്ട്രോണിക് ട്രാക്കിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് 5,000 ദിർഹം വരെ പിഴ
ദുബൈ: ട്രക്കുകൾക്കും ഷിപ്പ്മെന്റുകൾക്കും വേണ്ടിയുള്ള ഇലക്ട്രോണിക് നാഷണൽ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാനുള്ള യുഎഇ ട്രാൻസ്പോർട്ട് കമ്പനികളുടെ സമയപരിധി അവസാനിച്ചു. ഒക്ടോബർ 30-ന് ആയിരുന്നു അവസാന തിയ്യതി. നിയമലംഘനങ്ങൾക്കുള്ള പിഴ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 5000 ദിർഹം വരെയായിരിക്കും പിഴ.
പോർട്ടുകളും ലാൻഡ് ഓർഡറുകളും ഉപയോഗിക്കുന്ന എല്ലാ ട്രാൻസിറ്റ് ട്രക്കുകളും നിർദ്ദിഷ്ട റൂട്ടുകൾ പിന്തുടരുന്നുവെന്ന് ഒരു ട്രാക്കിംഗ് ഉപകരണം ഉപയോഗിച്ച് ഉറപ്പാക്കുന്നതാണ് പദ്ധതി. തുറമുഖത്ത് എത്തുമ്പോഴോ കര അതിർത്തിയിൽ നിന്ന് പുറത്തുകടക്കുമ്പോഴോ, ട്രാക്കിംഗ് ഉപകരണങ്ങൾ ട്രക്കുകളിൽ നിന്ന് വേർപെടുത്തുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയുടെ (ICP) പദ്ധതിയുടെ ഭാഗമാണ് ഈ ട്രാക്കിങ് സിസ്റ്റം. ട്രക്കുകളുടെയും ഷിപ്പ്മെന്റുകളുടെയും ചലനം നിയന്ത്രിക്കാനും നിശ്ചിത സമയത്ത് സുരക്ഷിതമായ വരവ് ഉറപ്പാക്കാനും സംഭവിക്കാവുന്ന ലംഘനങ്ങളും ദുരുപയോഗങ്ങളും നിരീക്ഷിക്കാനുമുള്ള പദ്ധതിയാണ് ഇത്. ഉയർന്ന കസ്റ്റംസ് തീരുവയുള്ള അപകടകരവും നിയന്ത്രിതവുമായ മെറ്റീരിയലുകളും ചരക്കുകളും വഹിക്കുന്ന എല്ലാ ട്രാൻസിറ്റ് ട്രക്കുകളും ഇതിൽ ഉൾപ്പെടുന്നു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അടുത്തിടെ സമാപിച്ച ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമായ Gitex Global-ൽ ഈ സാങ്കേതികവിദ്യ ICP പ്രദർശിപ്പിപ്പിച്ചിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."