വിമാന ടിക്കറ്റ് നിരക്കിന് റോക്കറ്റ് കുതിപ്പ്; ആശങ്കയില്‍ പ്രവാസികള്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര സര്‍വിസുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് പ്രവാസികളെ ആശങ്കയിലാക്കി. ഗള്‍ഫ് മേഖലയിലെ വിവിധ സെക്ടറുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗതയിലാണ് കുതിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് 20 ഇരട്ടിയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നെടുമ്പാശേരിയില്‍ നിന്ന് കുവൈത്തിലേക്ക് മുന്‍പ് 15,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോഴത് മൂന്ന് ലക്ഷം രൂപയായി ഉയര്‍ന്നു. കുവൈത്തില്‍ നിന്നു നെടുമ്പാശേരിയിലേക്ക് 3,11,000 രൂപ വരെയായി. ഈ മാസം ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയ 23 ന് 1,28,000 രൂപയായിരുന്നു നിരക്ക്. ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനികള്‍ സര്‍വിസ് പുനരാരംഭിക്കാന്‍ വൈകുന്നതാണ് നിരക്ക് ഉയരാന്‍ കാരണം.
സീറ്റ് വീതം
വയ്ക്കുന്നതില്‍ തര്‍ക്കം
പ്രത്യേക എയര്‍ ബബ്ള് സംവിധാനത്തിലൂടെയാണ് കുവൈത്ത് സര്‍വിസ് പുനരാരംഭിച്ചത്. ഇത് പ്രകാരം ഇന്ത്യയില്‍ നിന്ന് ആഴ്ചയില്‍ 5528 സീറ്റുകളാണ് കുവൈത്ത് വ്യോമയാന മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പകുതി ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ബാക്കി കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയര്‍വെയ്സ്, ജസീറ എയര്‍വെയ്സ് എന്നിവയ്ക്കുമാണ്. സീറ്റുകള്‍ പങ്ക് വയ്ക്കുന്നതില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തമ്മിലുളള തര്‍ക്കമാണ് കുവൈത്ത് സര്‍വിസ് പുനരാരംഭിക്കാന്‍ വൈകുന്നതിന് കാരണമെന്നാണ് വിവരം.
ദോഹയിലേക്കും
വന്‍ നിരക്ക്
നെടുമ്പാശേരിയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാന ടിക്കറ്റിന് 9,000 രൂപ മുതല്‍ 14,000 രൂപ വരെ ഉണ്ടായിരുന്നത് 40,000 രൂപയില്‍ അധികമായി വര്‍ധിച്ചു. ഇതോടെ ഇരുട്ടടിയേറ്റ അവസ്ഥയിലാണ് പ്രവാസികള്‍. ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."