അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും ഇസ്‌റാഈൽ മാനിക്കുന്നില്ല; കൊളംബിയയും ചിലിയും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു
അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും ഇസ്‌റാഈൽ മാനിക്കുന്നില്ല; കൊളംബിയയും ചിലിയും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു
സാന്റിയാഗോ/ബൊഗോട്ട: ഗസ്സക്കു മേൽ ഇസ്‌റാഈൽ തുടരുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ചിലിയും കൊളംബിയയും. ഇരു രാജ്യങ്ങളും ഇസ്‌റാഈലിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിച്ചു. ഇസ്‌റാഈലിന്റെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം അംഗീകരിക്കാനാവില്ലെന്ന് ചിലി ചൂണ്ടിക്കാട്ടി.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം അംഗീകരിക്കാനാവില്ല. അതിനാല്‍ ചിലിയുടെ ഇസ്‌റാഈലിലെ അംബാസഡര്‍ ജോര്‍ജ് ഗാര്‍വാജലിനെ സാന്റിയാഗോവിലേക്ക് കൂടിയാലോചനകള്‍ക്കായി തിരിച്ചു വിളിക്കുകയാണ്. ഈ സൈനിക നീക്കങ്ങളെ ചിലി ശക്തമായി അപലപിക്കുന്നു. എണ്ണായിരത്തിലേറെ ആളുകളെയാണ് കൊന്നൊടുക്കിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അന്തരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും ഇസ്‌റാഈല്‍ മാനിക്കുന്നില്ല'- ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് എക്‌സില്‍ കുറിച്ചു.
Ante las inaceptables violaciones del Derecho Internacional Humanitario en que ha incurrido Israel en la franja de Gaza, como Gobierno de Chile hemos resuelto llamar en consultas a Santiago al embajador de Chile en Israel, Jorge Carvajal.
— Gabriel Boric Font (@GabrielBoric) October 31, 2023
Chile condena enérgicamente y observa…
ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇസ്‌റാഈലില്‍ തുടരാനാവില്ലെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്ടാവോ പെട്രോ ചൂണ്ടിക്കാട്ടി.
'കൂടിയാലോചനയ്ക്കായി ഇസ്‌റാഈലിലെ ഞങ്ങളുടെ അംബാസഡറെ വിളിക്കാന്‍ തീരുമാനിച്ചു. ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നത് ഇസ്‌റാഈല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നമുക്ക് അവിടെ നില്‍ക്കാനാവില്ല' അദ്ദേഹം എക്‌സില്‍ കുറിച്ചു.
He decidido llamar a consulta a nuestra embajadora en Israel. Si Israel no detiene la masacre del pueblo palestino no podemos estar allá.
— Gustavo Petro (@petrogustavo) November 1, 2023
ഗസ്സ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ഇസ്‌റാഈലുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബോളീവിയ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ജബലിയ്യക്കു നേരെയായിരുന്നു ഇസ്‌റാഈലിന്റെ ആക്രമണം. 50 മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും എത്ര പേര്‍ മരിച്ചെന്ന് തിട്ടപ്പെടുത്താനാവില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും പറയുന്നത്. ഒക്ടോബര്‍ 7 മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 8500ലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലോകത്ത് മുഴുവനായും വിവിധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ മൂന്നാഴ്ചക്കിടെ ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫലസ്തീനിലെ സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."