'കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാന്‍ ജനതയെ കുറിച്ച് ആശങ്കപ്പെടുന്നു'- മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരില്‍ എല്ലാം സാദാരണ നിലയിലാണെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും താനിപ്പോഴും വീട്ടു തടങ്കലില്‍ തന്നെയാണ് കഴിയുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. തെക്കന്‍ കശ്മീരിലെ കുല്‍ഗമില്‍ ഒരു സന്ദര്‍ശനത്തിന് പോവാന്‍ അവര്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ ജനതക്ക് അതെല്ലാം നിഷേധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'മനഃപൂര്‍വ്വം കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ആശങ്കപ്പെടുകയാണ്. കശ്മീരിലെ സാഹചര്യം ചൂണ്ടിക്കാട്ടി എന്നെ വീണ്ടും വീട്ടു തടങ്കലിലാക്കിയിരിക്കുന്നു. എല്ലാം സാധാരണ നിലയിലാണെന്ന സര്‍ക്കാറിന്റെ വ്യാജ അവകാശ വാദത്തെയാണ് ഇത് കാണിക്കുന്നത്- മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. തന്റെ വീടിന്റെ പൂട്ടിയിട്ട ഗെയിറ്റിന്റെ ചിത്രവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാണ് മുപ്തിക്ക് കുല്‍ഗമില്‍ പോവാന്‍ അനുമതി നിഷേധിച്ചതെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.
GOI expresses concern for the rights of Afghan people but wilfully denies the same to Kashmiris. Ive been placed under house arrest today because according to admin the situation is far from normal in Kashmir. This exposes their fake claims of normalcy. pic.twitter.com/m6sR9vEj3S
— Mehbooba Mufti (@MehboobaMufti) September 7, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."