6 എയര്‍ബാഗുമായി വിലകുറഞ്ഞ കാര്‍; മുടക്കേണ്ടത് ആറ് ലക്ഷം
സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന വാഹന പ്രേമികള്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്ത പുറത്ത് വരികയാണ്.തങ്ങളുടെ എല്ലാ കാറിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി പ്രഖ്യാപിച്ചതിന് പുറമെ, ഇപ്പോള്‍ ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിലും ആറ് എയര്‍ബാഗുകള്‍ ലഭ്യമായിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ആറ് എയര്‍ബാഗ് സുരക്ഷയുള്ള കാറായി ഗ്രാന്‍ഡ് i10 നിയോസ് മാറിയിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം.
നാല് വേരിയന്റുകളിലും രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലുമാണ് i10 നിയോസ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്തിയിരിക്കുന്നത്.എറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നീ വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന കാറിന് 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.82 bhp പവറും 114 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണിത്.5.84 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപവരെയാണ് കാറിന്റെ വിവിധ വേരിയന്റുകള്‍ക്ക് വില വരുന്നത്.
Content Highlights:Hyundai Grand i10 Nios now gets six airbags as standard
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."