പണിക്കന്‍കുടി കൊലപാതകം: വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെ
സംശയം തോന്നാതിരിക്കാന്‍ കുഴിച്ചിട്ട ശേഷം മുകളില്‍ അടുപ്പുനിര്മിച്ചെന്നും പ്രതി പൊലിസിനോട്
തൊടുപുഴ: ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അടുക്കളയില്‍ കുഴിച്ചുമൂടിയത് ജീവനോടെ. കാമാക്ഷി സ്വദേശി സിന്ധുവിനെ (45) മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും പ്രതി ബിനോയി (48) മൊഴി നല്കി.
ബിനോയിയെ ഇന്നലെ സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. അയല്‍വാസിയായ സിന്ധുവിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
ആദ്യം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ബോധരഹിതയായപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഇതിനിടെ ജീവനുണ്ടെന്ന് ഉറപ്പായപ്പോള്‍ കുഴി വെട്ടി മൂടുകയായിരുന്നുവെന്ന് പ്രതി അന്വേഷണസംഘത്തോട് വിശദീകരിച്ചു.
രണ്ടടി താഴ്ച്ചയിലുള്ള കുഴിയായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ കുഴിച്ചിട്ട ശേഷം മുകളില്‍ അടുപ്പുനിര്മിച്ചെന്നും ബിനോയ് പൊലിസിനോട് പറഞ്ഞു.
നാട്ടുകാരില്‍നിന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡയില്‍ വാങ്ങുമെന്ന് അന്വേഷണ ചുമതലയുള്ള ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 12 മുതല്‍ കാണാതായ യുവതിയെ ഈ മാസം മൂന്നിനാണ് ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."