HOME
DETAILS

സഊദിയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി പോളണ്ട്

  
backup
November 26, 2022 | 3:36 PM

saudi-poland-full-time-qatar-world-cup-515

ദോഹ: പോളണ്ടിനെതിരെയുള്ള മത്സരത്തില്‍ സഊദി രണ്ട് ഗോളിന് പരാജയപ്പെട്ടു. കളിയിലുടനീളം പൊരുതിനിന്ന സഊദിക്ക് പെനാല്‍റ്റി അവസരം വരെ വന്നെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പ്രീക്വാര്‍ട്ടര്‍ കാണാന്‍ ഗ്രൂപ്പ് സിയില്‍ ഇനി മരണക്കളിയാകും. ഇന്ന് സൗദി വിജയിച്ചിരുന്നുവെങ്കില്‍ നേരത്തെ അവരോട് തോറ്റ അര്‍ജന്റീനയ്ക്ക് ആശ്വാസമാകുമായിരുന്നു. എന്നാല്‍ സൗദി പരാജയപ്പെട്ടതോടെ അവര്‍ക്ക് തുടര്‍ മത്സരങ്ങളില്‍ വിജയിച്ചേ മതിയാകൂ.

മത്സരത്തില്‍ ആദ്യപകുതിയില്‍ ഒരു ഗോളിനാണ് പോളണ്ട് മുന്നിട്ട് നിന്നിരുന്നത്. 39 ആം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്‌കിയാണ് പോളണ്ടിനായി വലകുലുക്കിയത്. 82ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സൗദി ഡിഫന്‍ഡറുടെ പിഴവ് മുതലെടുത്താണ് രണ്ടാമത്തെ ഗോള്‍ നേട്ടം ആഘോഷിച്ചത്.

ആദ്യ 35 മിനിറ്റില്‍ സഊദി അറേബ്യയുടെ പ്രതിരോധം തകര്‍ക്കാന്‍ പോളണ്ടിന് കഴിഞ്ഞിരുന്നില്ല. ഒപ്പമെത്താന്‍ സഊദിക്ക് പെനാല്‍റ്റി വഴി അവസരം ലഭിച്ചെങ്കിലും ദൗസാരിയെടുത്ത കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.

അര്‍ജന്റീനക്കെതിരെ നേടിയ വിജയത്തില്‍ നിന്നുള്ള ഊര്‍ജമുള്‍ക്കൊണ്ട് മികച്ച മുന്നേറ്റങ്ങളാണ് സഊദി നടത്തിയിരുന്നത്. എന്നാല്‍ കരുത്തുറ്റ പോളണ്ട് നിരയും മികച്ച പ്രകടനം പുറത്തെടുത്തു. പോളണ്ട് നിരയില്‍ മിലികിനും ജാകുബ് കിവിയോറിനും മാറ്റി കാഷിനും മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. സഊദി നിരയില്‍ അല്‍മാലികിയാണ് നടപടി നേരിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  a day ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago