HOME
DETAILS

നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ? എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല; ശശി തരൂര്‍

  
backup
November 27, 2022 | 8:58 AM

kerala-shashi-tharoor-reacts-to-congress-controversy-2022

കൊച്ചി: പാര്‍ട്ടി നേതാക്കളില്‍ ആരോടും തനിക്ക് അമര്‍ഷമില്ലെന്നും നേതാക്കളുമായി സംസാരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും വ്യക്തമാക്കി ശശി തരൂര്‍. പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ അതതു ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കാറുണ്ട്. അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് നിലവിലെ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം നേരിട്ട് വരാത്തത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പരിപാടിയാണിത്. ദേശീയതലത്തില്‍ താന്‍ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയില്‍ തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നേരിട്ടു കാണുമ്പോള്‍ വി.ഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്,നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല. തന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. തന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്‌നം എന്ന് തനിക്ക് മനസ്സിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു, തന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നും തരൂര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  13 days ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  13 days ago
No Image

'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞത് തിരിച്ചടിയായി; സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം

Kerala
  •  13 days ago
No Image

ഹോട്ടലില്‍ കയറി 25 ലക്ഷം രൂപയുടെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

crime
  •  13 days ago
No Image

സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് നിർബന്ധം; കർശന നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  13 days ago
No Image

എ.ഐ സംവിധാനങ്ങളിലൂടെ അപകടങ്ങള്‍ കുറച്ചു; റോയല്‍ ഒമാന്‍ പൊലിസിന് അന്താരാഷ്ട്ര അംഗീകാരം

oman
  •  13 days ago
No Image

'അന്ന് നടത്തിയത് രക്ഷാപ്രവർത്തനമല്ല'; നവകേരള യാത്രയ്ക്കിടെ മർദനം അഴിച്ചുവിട്ട സംഭവം; ഗൺമാൻ അടക്കം അ‍ഞ്ച് പേർ കുറ്റക്കാർ

Kerala
  •  13 days ago
No Image

ഫുട്‌ബോൾ ലോകകപ്പ് കളിക്കാൻ ഇന്ത്യ! ഫിഫയുടെ വിപ്ലവ വിധിക്കായി കണ്ണുംനട്ട് ഇന്ത്യൻ ആരാധകര്‍

Football
  •  13 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

Kerala
  •  13 days ago
No Image

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകള്‍ പ്രഖ്യാപിച്ചു; പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് '2', ചെന്നിത്തലയ്ക്ക് '9'

Kerala
  •  13 days ago