ബി.ജെ.പി അധ്യക്ഷന്റെ പദയാത്ര തടഞ്ഞു, നേതാക്കളെ വീട്ടുതടങ്കലിലുമാക്കി, യാത്രയ്ക്ക് നിരോധനവും ഏർപ്പെടുത്തി; സംഭവം തെലങ്കാനയിൽ
ഹൈദരാബാദ്: വിലക്ക് ലംഘിച്ച് പദയാത്ര നടത്തിയ തെലങ്കാനയിലെ ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ ഉൾപ്പെടെയുള്ളവരെ വീട്ടുതടങ്കലിലാക്കുകയും മാർച്ചിന് നിരോധനമേർപ്പെടുത്തുകയും ചെയ്ത് തെലങ്കാനയിലെ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസ് സർക്കാർ. 'പ്രജാ സംഗ്രാമ യാത്ര' എന്ന പേരിൽ ബി.ജെ.പി നടത്തിവന്ന മാർച്ചിനെതിരെയാണ് തെലങ്കാന പൊലിസിന്റെ നടപടി. ക്രമസമാധാന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി മാർച്ചിന് പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഭൈൻസയിലെയും മറ്റ് പ്രദേശങ്ങളിലെയും വർഗീയ സംഘർഷം കണക്കിലെടുത്താണ് കാൽനട മാർച്ചിനും പൊതുയോഗത്തിനും അനുമതി നിഷേധിച്ചതെന്ന് മുതിർന്ന പോലിസ് പറഞ്ഞു.
എന്നാൽ വിലക്ക് ലംഘിച്ച് മാർച്ചുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പൊലിസ് ഇടപെടൽ. കാൽനട യാത്രയയുടെ അഞ്ചാം ഘട്ടത്തിനായി നിർമ്മലിലേക്ക് പോകുകയായിരുന്ന കുമാറിനെ ഇന്നലെ രാത്രി ജഗ്തിയാൽ ജില്ലയിൽ വെച്ച് പൊലിസ് കസ്റ്റഡിയിലെടുത്തു. നിലവിൽ കരീംനഗറിലെ വീട്ടിലാണ് ബന്ദി സഞ്ജയ്. വീടിന് ചുറ്റും വൻ പൊലിസ് കാവലുമുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസടക്കമുള്ള നിരവധി പ്രമുഖ നേതാക്കൾ ഇന്ന് മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു. വിലക്കിനെതിരേ കോടതിയെ സമീപിച്ച ബി.ജെ.പി, കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനയിൽ അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ടി.ആർ.എസ് എം.എൽ.എമാരെ പണംകൊടുത്ത്‌സ്വാധീനിക്കാനുള്ള ബി.ജെ.പി ഏജന്റുമാരുടെ ശ്രമം തെലങ്കാന പൊലിസ് തകർത്തതിന് പിന്നാലെ ഇരുകക്ഷികളും രൂക്ഷമായ ഏറ്റുമുട്ടലിലാണ്. ഓപ്പറേഷന താമര കേസിൽ ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെയടക്കം പ്രതിചേർത്തിട്ടുണ്ട്.
Telangana police stop state BJP Chief ahead of padayatra
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."