പ്രവാസികൾക്ക് ആശ്വാസ വാർത്ത;ടാക്സി നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ആപ് അധിഷ്ഠിത ടാക്സികളുടെ നിരക്ക് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
ടാക്സി ചാർജ് ഇങ്ങനെ
ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ മിനിമം നിരക്ക് 1. 5 റിയാലാണ്.
പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസയാണ് ടാക്സികൾ യാത്രക്കാരിൽ നിന്നും ഈടാക്കുക.
പത്ത് മിനുറ്റ് വെയിറ്റിങ് ചാർജ് ഉണ്ടായിരിക്കില്ല. ഫ്രീയായിരിക്കും.
പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയ്റ്റിങ് ചാർജ് കൂടും. 50 ബൈസയായിരിക്കും വെയിറ്റിങ് ചാർജ് നൽകേണ്ടത്.
വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ നിന്നാണ് തുടങ്ങുന്നത്.
പിന്നീട് ഒരോ കിലോമീറ്ററിനും 130 ബൈസയായിരിക്കും ഈടാക്കുന്നത്.
പത്ത് മിനിറ്റ് വെയിറ്റിങ് ചാർജ് ഇവിടെയും ഉണ്ടായിരിക്കില്ല.
10 മിനിറ്റ് കഴിഞ്ഞതിന് ശേഷം വെയ്റ്റിങ് ചാർജ് ഈടാക്കും.
50 ബൈസയായിരിക്കും വെയിന്റ് ചാർജ് ഈടാക്കുന്നത്.
യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാൽ ആയിരിക്കും.
സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ സേവനം നടത്തുന്ന ടാക്സികളുടെ മിനിമം നിരക്ക് 1. 5 റിയാലാണ്
പിന്നീട് മുന്നോട്ടുള്ള ഒരോ കിലോമീറ്ററിന് 250 ബൈസ ഈടാക്കും.
പത്ത് മിനിറ്റ് വെയിറ്റിങ് ഫ്രീയായിരിക്കും. അത് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ഈടാക്കും.
50 ബൈസയാണ് വെയിറ്റിങ് ചാർജ് നൽകേണ്ടത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Oman announces taxi fares
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."