HOME
DETAILS

കാല്‍പന്ത് പോരിനപ്പുറം രാഷ്ട്രീയ മാനങ്ങള്‍; ഇറാന്‍-അമേരിക്ക ജീവന്മരണ പോരാട്ടം ഇന്ന്

  
backup
November 29 2022 | 05:11 AM

iran-america-worlcup-match-today-2022

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നടക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ ഏഷ്യന്‍ ശക്തികളായ ഇറാന്‍ കരുത്തരായ മേരിക്കയെ നേരിടും. ഇന്ന് വിജയിക്കുന്ന ടീമിന് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കും. തോല്‍വി പുറത്തേക്കുള്ള വഴിതുറക്കുകയും ചെയ്യും. അല്‍തുമാമ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

കാല്‍പന്ത് പോരിനപ്പുറം രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ള മല്‍സരമാണിത്. രണ്ടു ദിവസം മുമ്പ് ഇറാന്റെ ദേശീയ പതാകയില്‍ മാറ്റംവരുത്തി അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍ സാമൂഹിക മാധ്യമത്തിലിട്ടിരുന്നു. ഇതിനു പിന്നാലെ അമേരിക്കയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്ന് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ ഫിഫയോട് ആവശ്യപ്പെടുകയും ചെയ്തു.

ആണവായുധ നിര്‍മാണത്തിനായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായി ആരോപിച്ച് ഏതാനും ദിവസം മുമ്പ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും പാശ്ചാത്യ രാജ്യങ്ങളും ഇറാനെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. ആണവോര്‍ജ ഏജന്‍സിയുടെ ആരോപണങ്ങള്‍ ഇറാന്‍ തള്ളുകയുമുണ്ടായി. യുറേനിയം സമ്പുഷ്ടീകരണം ശക്തമായി തുടരുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ലോകകപ്പില്‍ അമേരിക്കയും ഇറാനും ഇത് രണ്ടാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. 1998ല്‍ ഇറാന്‍ അമേരിക്കയെ 2-1ന് തോല്‍പ്പിച്ചിരുന്നു.

ഏഷ്യന്‍ ശക്തികളായ ഇറാന്റെ ഖത്തറിലെ പ്രയാണത്തിന്റെ ആയുസ് നിര്‍ണയിക്കുന്ന മല്‍സരമാണിത്. മൂന്ന് പോയിന്റുമായി ഇറാന്‍ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. രണ്ടു പോയിന്റുമായി അമേരിക്ക മൂന്നാമതും. ഗ്രൂപ്പിലെ നാല് ടീമുകളുടെയും രണ്ട് വീതം മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാംസ്ഥാനത്ത്. ഒരു പോയിന്റുള്ള വെയ്ല്‍സാണ് ഏറ്റവും പിന്നില്‍. ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മല്‍സരങ്ങളാണ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നേരിടുന്നവരെ നിശ്ചയിക്കുക.

ഇംഗ്ലണ്ടിനോടും വെയില്‍സിനോടും സമനില പാലിച്ച അമേരിക്കക്ക് രണ്ട് പോയിന്റാണുള്ളത്. വെയില്‍സിനെ ഇറാന്‍ 2-0ന് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിനോട് 6-2ന് ഇറാന്‍ അടിയറപറയുകയും ചെയ്തു. കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസവുമായാണ് എത്തുന്നതെങ്കിലും ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തായതിനാല്‍ ഇന്ന് കടുത്ത സമ്മര്‍ദ്ദത്തിലാണ് അമേരിക്കന്‍ താരങ്ങള്‍ ഇന്ന് ബൂട്ടണിയുന്നത്. തുടര്‍ച്ചയായി രണ്ട് കളികളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ ഇറാനു വേണ്ടി മിഡ്ഫീല്‍ഡര്‍ അലി റെസക്ക് ഇന്ന് കളിക്കാനാവില്ല.

സാധ്യതാ ടീം:
ഇറാന്‍: Hossein Hosseini, Ramin Rezaeian, Morteza Pouraliganji, Majid Hosseini, Milad Mohammadi, Ahmad Nourollahi, Ehsan Hajsafi, Ali Gholizadeh, Mehdi Taremi, Sardar Azmoun, Saeid Ezatolahi

അമേരിക്ക: Matt Turner, Sergino Dest Dest, Walker Zimmerman, Tim Ream, Antonee Robinson, Tyler Adams, Yunus Musah, Weston McKennie, Christian Pulisic, Timothy Weah, Haji Wright



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago