കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ രൂപരേഖ: കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ രൂപരേഖ. ഡി.സി.സി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയിലാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്. തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ് നല്‍കും. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോര്‍ഡുകള്‍ വെക്കരുത്. സ്റ്റേജില്‍ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
കൂടാതെ ഗ്രാമങ്ങളിലെ പൊതു പ്രശ്നങ്ങളില്‍ പ്രാദേശിക നേതാക്കള്‍ സജീവമായി ഇടപെടണം. വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ബൂത്തുതല നേതാക്കള്‍ക്ക് വരെ ഇടയ്ക്കിടെ പരിശീലനം നല്‍കും. നേതാക്കളെ പാര്‍ട്ടി പരിപാടിക്ക് വിളിക്കുമ്പോള്‍ ഡിസിസി അനുവാദം നിര്‍ബന്ധം. ഡിസിസി ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധം. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."