'എന്റെ ഖല്‍ബേ…എന്റെ ഖമറേ…' പ്രിയപ്പെട്ടവളുടെ കഫന്‍ പുടവയില്‍ പിരിശമെഴുതുന്ന യുവാവ്; ഗസ്സയില്‍ നിന്നിതാ ഒരു അനശ്വര പ്രണയരംഗം
'എന്റെ ഖല്‍ബേ…എന്റെ ഖമറേ…' പ്രിയപ്പെട്ടവളുടെ കഫന്‍ പുടവയില്‍ പിരിശമെഴുതുന്ന യുവാവ്; ഗസ്സയില്‍ നിന്നിതാ ഒരു അനശ്വര പ്രണയരംഗം
ദുരന്ത ഭൂമിയെന്നും യുദ്ധഭൂമിയെന്നും നാം പുറമേ നിന്ന് വിളിക്കുന്ന ഗസ്സയില്‍ നിന്നുള്ള കാഴ്ചകളോരോന്നും പക്ഷേ നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. ചീറിപ്പായുന്ന മിസൈലുകള്‍ക്ക് കീഴെ അത്താഴമൊരുക്കുന്ന ഉമ്മമാര്‍. കൂട്ടമായി ഖബറടക്കാന്‍ കുഴിച്ചുവെച്ച ഖബറുകളില്‍ നാളെ ഞങ്ങള്‍ വന്നു കിടക്കേണ്ടതല്ലേ ഇന്നിവിടെ കളിക്കട്ടെ എന്ന് നിസ്സാരമായി പറഞ്ഞ് കളിചിരിയാവുന്ന കുഞ്ഞുങ്ങള്‍. ആഴമേറിയ മുറിവിന്റെ നോവിലും ദൈവ സ്തുതിയോതുന്ന പിഞ്ചുമക്കള്‍..ഇങ്ങനെ പറഞ്ഞു തീരാത്ത അതിശയ കാഴ്ചകളാണ് ഗസ്സ നമുക്ക് കാണിച്ചു തരുന്നത്.
ഇവിടെയിതാ ഇസ്‌റാഈല്‍ വ്യോമാക്രണണത്തില്‍ ജീവന്‍ നഷ്ടമായ പ്രിയപ്പെട്ടവളുടെ കഫന്‍ പുടവയില്‍ പ്രണയമെഴുതുകയാണ് ഒരു യുവാവ്. അയാളുടെ മറുകയ്യില്‍ ജീവനറ്റ തന്റെ പൊന്നോമനയുണ്ട്. ഒരു പക്ഷേ ദിവസങ്ങള്‍ പോലും പ്രായമില്ലാത്ത കുഞ്ഞ്. എന്റെ ഖല്‍ബേ എന്റെ ഖമറേ… അയാള്‍ എഴുതുന്നു..'എന്റെ ഹൃദയമേ തസ്‌നീം മഹ്മൂദ്..എന്റെ ജീവനേ..എന്റെ ഖമറേ..ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്റെ ജീവനേ' അയാള്‍ കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."