സാധാരണക്കാരെ ഇതുപോലെ ബോംബിട്ട് കൊല്ലുന്ന വേറെ സൈന്യമുണ്ടോ? ഹിസ്ബുല്ല മേധാവി; പിന്നാലെ അതിജാഗ്രത പ്രഖ്യാപിച്ച് ഇസ്‌റാഈല്‍
സാധാരണക്കാരെ ഇതുപോലെ ബോംബിട്ട് കൊല്ലുന്ന വേറെ സൈന്യമുണ്ടോ? ഹിസ്ബുല്ല മേധാവി; പിന്നാലെ അതിജാഗ്രത പ്രഖ്യാപിച്ച് ഇസ്‌റാഈല്‍
ബൈറൂത്ത്: കഴിഞ്ഞമാസം ഏഴിന് പശ്ചിമേഷ്യ സംഘര്‍ഷഭരിതമായ ശേഷം ഇതാദ്യമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ലബനാനിലെ ശീഈ സായുധ സംഘടനയായ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല. 40 മിനിറ്റോളം നീണ്ടുനിന്ന പ്രഭാഷണത്തില്‍ ഇസ്‌റാഈലിനെതിരേ ആഞ്ഞടിച്ച ഹസന്‍ നസ്‌റുല്ല, ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയും അധിനിവേശ ശക്തികള്‍ക്കെതിരേ എല്ലാ സാധ്യതയും തേടുമെന്ന് പ്രഖ്യാപിച്ചു. ഇസ്‌റാഈല്‍ ചിലന്തി വലയേക്കാള്‍ ദുര്‍ബലമണെന്നും ഹമാസിന്റെ ആക്രമണം അവരെ തുറന്നുകാട്ടിയെന്നും നസ്‌റുല്ല പരിഹസിച്ചു.
സാധാരണക്കാരെ ഇങ്ങനെ ബോംബിട്ട് കൊല്ലുന്ന വേറെ സൈന്യമുണ്ടോ ഇസ്‌റാഈല്‍ അല്ലാതെ? നസ്‌റുല്ല ചോദിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ കാണിക്കുന്നത് അവരുടെ കഴിവില്ലായ്മയാണ്. കാരണം കുഞ്ഞുങ്ങളെയും സ്ത്രീകളെയുമാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്. നാലാഴ്ച നീണ്ടുനിന്ന ആക്രമണത്തിനിടെ ഒരിക്കല്‍ പോലും വിജയലക്ഷ്യം ഇസ്‌റാഈലിനായിട്ടില്ല. മേഖലയില്‍ യുദ്ധം തടയണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണം. അമേരിക്കയുടെ ഭീഷണി ഞങ്ങളോട് വേണ്ട. ഗസ്സയിലെ ആക്രമണത്തിന് ഉത്തരവാദി യു.എസ് ആണ്. അവര്‍ ഉള്ളത് കൊണ്ടാണ് സയണിസ്റ്റുകള്‍ അഴിഞ്ഞാടുന്നത്. യു.എന്നിലെ വെടിനിര്‍ത്തല്‍ ശ്രമം തടഞ്ഞത് യു.എസാണ്. ഇസ്‌റാഈലി ടാങ്കുകള്‍ക്ക് നേരെ സധൈര്യം നടന്നുനീങ്ങി ബോംബ് വയ്ക്കുന്നത്ര ധീരതയുള്ള പോരാളികളെ എങ്ങിനെയാണ് സയണിസ്റ്റുകള്‍ക്ക് പരാജിയപ്പെടുത്താന്‍ കഴിയുക?
ഹമാസ് കൊന്നൊടുക്കിയവര്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന വാദം പൊളിയുമെന്നും അവരില്‍ മിക്കതും ഇസ്‌റാഈലി സൈനികരാണെന്ന സത്യം ലോകം ഒരിക്കല്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ചെയ്യരുതെന്ന് ഓരോ ദിവസവും അറബ് രാജ്യങ്ങളില്‍നിന്നുള്ള സന്ദേശം ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി പ്രഖ്യാപിച്ച് ഇന്നലെ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴുമണിയോടെ നടത്തിയ ടെലിവിഷന്‍ പ്രസംഗത്തിന് മുന്നോടിയായി ഇസ്‌റാഈല്‍ രാജ്യത്ത് അതിജാഗ്രതപ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."