HOME
DETAILS
MAL
നാട്ടോര്‍മകളിലലിയാന്‍ സഫാരി തട്ടുകട; കേരളപ്പിറവി ദിനത്തില്‍ തുടക്കമായി
backup
November 03 2023 | 17:11 PM
ഷാര്‍ജ: കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ ഒന്നിന് ഷാര്‍ജ മുവൈല സഫാരി മാളിലെ രണ്ടാം നിലയിലുള്ള ഫുഡ് കോര്‍ട്ടില്‍ സഫാരി ബേക്കറി & ഹോട്ട് ഫുഡിന്റെ തട്ടുകട ആരംഭിച്ചു. സിനിമാ താരം സൗമ്യ മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, ഷാജി പുഷ്പാംഗദന്‍, ചാക്കോ ഊളക്കാടന്‍ തുടങ്ങിയവരും സഫാരി സ്റ്റാഫ് പ്രതിനിധികളും സന്നിഹതരായിരുന്നു.
പല തരത്തിലുള്ള പ്രമോഷനുകളും സമ്മാന പദ്ധതികളുമായി ഉപയോക്താക്കളെ വിസ്മയിപ്പിച്ച സഫാരി കേരളപ്പിറവി ദിനത്തില്‍ നാടിനെ ഓര്‍മിപ്പിക്കും വിധത്തില്‍ ഭക്ഷ്യമേള ഒരുക്കിയതില്‍ സഫാരി മാള്‍ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും സൗമ്യ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
പല തരത്തിലുള്ള പ്രമോഷനുകളും സമ്മാന പദ്ധതികളുമായി ഉപയോക്താക്കളെ വിസ്മയിപ്പിച്ച സഫാരി കേരളപ്പിറവി ദിനത്തില്‍ നാടിനെ ഓര്‍മിപ്പിക്കും വിധത്തില്‍ ഭക്ഷ്യമേള ഒരുക്കിയതില്‍ സഫാരി മാള്‍ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും സൗമ്യ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരി ഒരുക്കിയ തട്ടുകട മേളകളുടെയും അച്ചായന്‍സ്, കുട്ടനാടന്‍ ഫെസ്റ്റിവലുകള്‍ക്കും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വമ്പിച്ച സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. പഴയകാല നാടന്‍ ഭക്ഷ്യ വിഭവങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി സഫാരിയില്‍ വരുന്നവര്‍ക്ക് നാടിന്റെ പാശ്ചാത്തലത്തില്‍ ഭക്ഷണം ആസ്വദിക്കാനാകുന്ന അനുഭൂതിയാണ് സഫാരിയില്‍ തട്ടുകടയിലൂടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടന്‍ രുചികളുടെ തനിമ നിലനിര്‍ത്തി ഗൃഹാതുരതകളെ വീണ്ടും തൊട്ടുണര്‍ത്തി സഫാരിയുടെ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ആരംഭിച്ച തട്ടുകട ഫെസ്റ്റിവലില്‍ ചായയും പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴംപൊരി, ഉള്ളിവട, സുഖിയന്‍, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും; പോത്ത് വരട്ടിയത്, പോത്ത് കാന്താരിക്കറി, നാടന്‍ കോഴിക്കറി, കോഴി ഷാപ്പ് കറി, കോഴി കരള്‍ ഉലര്‍ത്ത്, മലബാര്‍ കോഴി പൊരിച്ചത്, ആട്ടിന്‍ തലക്കറി, ആട്ടിറച്ചി സ്റ്റൂ, മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്, കപ്പയും ചാളക്കറിയും, കക്ക ഉലര്‍ത്ത്, ചെമ്മീന്‍ കിഴി, മീന്‍ പീര, കൂന്തള്‍ നിറച്ചത്, മുയല്‍ പെരളല്‍, കൊത്തു പൊറോട്ട തുടങ്ങി നാവില്‍ ഓര്‍മകളുടെ രുചി വൈവിധ്യങ്ങളൊരുക്കി ഭക്ഷ്യ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു.
സഫാരി മാളിലെ ഫുഡ് കോര്‍ട്ടിലാണ് നാടന്‍ തട്ടുകട ഒരുക്കിയിട്ടുള്ളത്. പഴയ കാലത്തെ പാസഞ്ചര്‍ ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍, റെയില്‍വേ ഗേറ്റ്, സിനിമാ പോസ്റ്ററുകള്‍ തുടങ്ങി കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുള്ള ഗ്രാമവഴികളെ അനുസ്മരിപ്പിക്കും വിധത്തിലൂടെയുള്ള രംഗസജ്ജീകരണങ്ങളോട് കൂടിയാണ് തട്ടുകട ഒരുക്കിയിരിക്കുന്നത്. പഴയ കാല റേഡിയോ ഗാനങ്ങള്‍ കേട്ടുകൊണ്ട് ട്രെയിനില്‍ ഇരുന്നുകൊണ്ട് തന്നെ തട്ടുകടയിലെ വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കാവുന്ന രീതിയില്‍ ആണ് പാസഞ്ചര്‍ ട്രെയിന്‍ തയ്യാറാക്കിയിരിക്കുന്നത്. സമോവര്‍ ചായയും ആവി പറക്കുന്ന നടന്‍ വിഭവങ്ങളും തനതു തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളും മലയാളിയെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ട് പോകുമെന്ന് ഉറപ്പാണ്. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ സഫാരി ബേക്കറി & ഹോട്ട് വിഭാഗത്തിലും തട്ടുകട വിഭവങ്ങള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."