റവന്യൂ വകുപ്പിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി വീട്ടുപടിക്കലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂനികുതി അടക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ മൊബൈല്‍ ആപ്പ്, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരണം, എഫ്.എം.ബി സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, 1,666 വില്ലേജ് ഓഫിസുകളുടെ വെബ്‌സൈറ്റ്, നവീകരിച്ച ഇ-പെയ്‌മെന്റ് പോര്‍ട്ടല്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂനികുതി ആപ്പ് യാഥാര്‍ഥ്യമായതോടെ ഭൂമിസംബന്ധമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പണം, നികുതിഅടക്കല്‍ എന്നിവ വീട്ടിലിരുന്നും സാധ്യമാകും. പ്രവാസികള്‍ക്കും ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും.
റവന്യൂമന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."