HOME
DETAILS
MAL
ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
backup
September 10 2021 | 08:09 AM
കോഴിക്കോട്: ' ഹരിത'യുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസ് അറസ്റ്റില്‍.പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്.
ജൂണ്‍ 22 ന് ചേര്‍ന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഹരിത നേതൃത്വത്തിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് പി.കെ നവാസിനെതിരായ പരാതി.
നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."