വിവാഹ രജിസ്ട്രേഷന് ദമ്പതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ദമ്പതികള്‍ അധികൃതര്‍ക്ക് മുമ്പില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്നും ഡല്‍ഹി ഹൈക്കോടതി. തങ്ങളുടെ വിവാഹം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസികളായ ദമ്പതികള്‍ നല്കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം . 2001ല്‍ വിവാഹിതരായ ഇവര്‍ അമേരിക്കയിലാണ് താമസം.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈനിലൂടെ നല്കിയ അപേക്ഷ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരായാല്‍ മാത്രമേ രജിസ്ട്രേഷന് സാധ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചതായും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വ്യക്തിപരമായി ഹാജരാകണമെന്ന ഉത്തരവിനെ ശാരീരികമായി ഹാജരാകണമെന്ന് അധികൃതര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും ഹരജിക്കാരുടെ അഭിഭാഷക വിഭാ ദത്ത മഖിജ വാദിച്ചു.
ഇത് അംഗീകരിച്ച് ജസ്റ്റിസ് രേഖാ പള്ളിയുടെ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാലും രജിസ്റ്റര്‍ ചെയ്യാമെന്നും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും വിധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."