'ആര്യാടന് ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരേയും ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് എം.വി ഗോവിന്ദന്
അവരേയും ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഫലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ കൂടുതല്‍ പേരെ അണിനിരത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. തങ്ങളുടേത് അവസരവാദ നിലപാടല്ലെന്നും എം.വി ഗോവിന്ദന് വ്യക്തമാക്കി. നവംബര്‍ 11ന് കോഴിക്കോട്ടുവെച്ചാണ് സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം.
ആര്യാടന് ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോണ്‍ഗ്രസ് നിലപാടെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് സിപിഎം.
അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ സിവില്‍ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. അവസരവാദ നിലപാട് സിപിഎമ്മിന് ഇല്ല.ഇ ടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതില്‍ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാല്‍ ആ സാങ്കേതിക കാരണം കോണ്‍ഗ്രസിന്റെ വിലക്കാണ്. ആര്യാടന് ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത്തരം കോണ്‍ഗ്രസുകാരെയും ക്ഷണിക്കാന്‍ തയ്യാറാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."