HOME
DETAILS
MAL
'എടാ, എടീ' വിളിയില്‍ വിടാതെ കോടതി
backup
September 11 2021 | 04:09 AM
കൊച്ചി: പൊലിസിന്റെ എടാ, എടീ വിളിക്കു പിന്നിലെ മനഃശാസ്ത്രം എന്താണെന്നു ഹൈക്കോടതി. പൗരന്മാരെ ബഹുമാനിക്കാത്ത സംബോധനകള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മോശം സംബോധനകള്‍ വിലക്കി സര്‍ക്കുലര്‍ പുറപ്പടുവിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം നല്കി. പൗരന്മാര്ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.പൊലിസ് തന്റെ മകളോട് മോശമായി സംസാരിച്ചതു ചോദ്യം ചെയ്ത് തൃശൂര്‍ ചേര്‍പ്പ് സ്വദേശി അനില്‍ ജെ.എസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം.
പ്രായപൂര്‍ത്തിയാവാത്ത മകള്‍ കൊവിഡ് മാനദണ്ഡം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഒരു സബ് ഇന്‍സ്പെക്ടര്‍ അധിക്ഷേപിച്ചെന്നാണ് ഹരജിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."