മുന്തിരിമാധുര്യമുള്ള പാട്ടുകളോടൊപ്പം റഹീം കുറ്റ്യാടിയും ഇനി ഓര്‍മ
ടി.സി അജ്മല്‍
കുറ്റ്യാടി: മാപ്പിളപ്പാട്ട് ശാഖക്ക് മുന്തിരിമധുരമുള്ള പാട്ടുകള്‍ സമ്മാനിച്ച എം.എ റഹീം മൗലവി എന്ന റഹീം കുറ്റ്യാടി ഇനി ഓര്‍മ. മാപ്പിളപ്പാട്ടിന് ഏറെ ആസ്വാദകരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന്റേതായി നൂറോളം മാപ്പിളപാട്ടുകളുണ്ട് ്. ഉണ്ടോ സഖീ ഒരു കുല മുന്തിരി എന്ന ഗാനമാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഇസ്ലാമിക ചിരിത്രത്തിലെ ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഉമറുബിനു അബ്ദുല്‍ അസീസ് എന്നവരുമായി ബന്ധപ്പെട്ട ഒരു സംഭവായിരുന്നു ഗാനത്തിന്റെ ഇതിവൃത്തം. 1972ലാണ് പ്രശസ്ത സംഗീത സംവിധായകന്‍ എ.ടി ഉമ്മറാണ് റഹീം കുറ്റ്യാടിയുടെ മധുരമൂറും വരികള്‍ക്ക് ഇമ്പമാര്‍ന്ന ഈണം നല്‍കിയത് .1975ല്‍ മദ്രാസിലായിരുന്നു ഗാനത്തിന്റെ റിക്കോര്‍ഡിംഗ്. ഗാനരചയിതാവിന്റെ സഹോദരന്‍ ഹമീദ് ശര്‍വാനിയും ശൈലജയുമാണ് ആലപിച്ചത്. പിന്നീട് ഗാനമേളകളിലും മാപ്പിളപ്പാട്ട് വേദികളിലും ഒഴിച്ചു കൂടാനാവാത്ത പാട്ടായി മാറി. കാലാതീതമായി എന്നും മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നിരവധി ഇശലുകളുടെ രചയിതാവെന്ന നിലയില്‍ സൗറെന്ന ഗുഹയില്‍ പണ്ട് എന്ന ഗാനമാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ഏറെ ശ്രദ്ധേയമായ മറ്റൊരു ഗാനം. മാപ്പിളപ്പാട്ട് പ്രേമികള്‍ എപ്പോഴും മനസ്സില്‍ താലോലിക്കുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്ര സംഭവങ്ങളെ ഇതിവൃത്തമാക്കിയാണ് റഹീം മൗലവിയുടെ രചനകളിലേറെയും . മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് കേരള മാപ്പിള കലാ അക്കാദമിയുടെയും ബ്രദേഴ്സ് കുറ്റ്യാടിയുടെയും അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറ്റ്യാടി സ്വദേശിയായ ഇദ്ദേഹം നിലവില്‍ മലപ്പുറം ജില്ലയിലെ അരീക്കോടായിരുന്നു താമസം.റഹിം മൗലവിയുടെ നിര്യാണത്തില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."