HOME
DETAILS

കരിപ്പൂർ വിമാനത്താവളം വികസനം തടയുന്നതാര്?

backup
December 03 2022 | 06:12 AM

8965384563-2

എന്തുകൊണ്ട് കരിപ്പൂർ വിമാനത്താവളം വികസിക്കുന്നില്ല, കരിപ്പൂർ മാത്രം ഇത്രയേറെ വിവാദ വിഷയമാവുന്നതിൻ്റെ കാരണമെന്ത്- ഇൗ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് നമ്മുടെ രാഷ്ട്രീയ നേതൃത്വമാണ്. നീണ്ട മുപ്പത്തിയഞ്ചു വർഷങ്ങളായിട്ടും ഒരിഞ്ചുഭൂമി പോലും വികസനത്തിനായി ഏറ്റെടുക്കാനാവാത്തതു മലബാറുകാരോട് മാറിവരുന്ന സർക്കാരുകൾ കാണിക്കുന്ന കൊടും പാതകമല്ലേ? 365 ഏക്കറിൽ 1988ൽ പണിത കോഴിക്കോട് വിമാനത്താവളം അതേമട്ടിൽ തുടരുന്നതിന്റെ നാണക്കേടിൽ സർക്കാരിന്റ ഇച്ഛാശക്തിയില്ലായ്മക്കുള്ള പങ്ക് ചെറുതല്ല.

വികസന മുറവിളിയുടെ
മുപ്പത് വർഷം

മുപ്പത്തിയഞ്ചു വർഷംമുമ്പ് ആരംഭിച്ച കോഴിക്കോട് വിമാനത്താവളം വികസനത്തിന്റെ ആദ്യ മുറവിളി തുടങ്ങിയത് 1992ലാണ്. കോഴിക്കോട്-ഷാർജ ഇന്ത്യൻ എയർലൈൻസ് വിമാനം പറന്നുയർന്നതോടെ വികസനത്തിന്റെ ആവശ്യവും ഉയർന്നു. അങ്ങനെ 2006ൽ കോഴിക്കോടിന് അന്തരാഷ്ട്ര പദവി ലഭ്യമായി. വിദേശ വിമാനക്കമ്പനികളുടെ പറക്കലിനും വലിയ വിമാനങ്ങളുടെ വരവിനും വീണ്ടും വർഷങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നു. 2011ൽ സഉൗദി എയർലൈൻസിന്റെ വലിയ ഹജ്ജ് വിമാനങ്ങൾ പുറപ്പെട്ടതോടെ കരിപ്പൂരിൽ കോഡ് 'ഇ' ഗണത്തിൽപെട്ട വിമാനങ്ങൾക്കു താൽക്കാലിക അനുമതി കൊടുത്തു. തുടർന്ന് എമിരേറ്റ്‌സ്, ഇത്തിഹാദ്, ഒമാൻ എയർ എന്നീ വിദേശ വിമാനകമ്പനികൾക്കും അനുമതി ലഭിച്ചു. പക്ഷേ അന്നും ഇന്നും എല്ലാം 365 ഏക്കറിൽ ഒതുക്കിക്കൊണ്ടായിരുന്നു വികസിക്കാനുള്ള വിധി.

മാറിമറിയുന്ന മാസ്റ്റർ പ്ലാൻ

വികസനത്തിന്റെ മാസ്റ്റർ പ്ലാനിൽ ആദ്യം 385 ഏക്കർ കൂടി ഏറ്റെടുക്കണമെന്നായിരുന്നു എയർപോർട്ട് അതോറിറ്റി പറഞ്ഞിരുന്നത്. പിന്നീടത് 233 ഏക്കറിൽ ഒതുക്കിയെങ്കിലും ഒന്നും നടക്കാതായപ്പോൾ വീണ്ടും മറ്റൊരു റിവൈസ്ഡ് മാസ്റ്റർ പ്ലാനുണ്ടാക്കി 157 ഏക്കറിൽ വികസനം പരിമിതപ്പെടുത്താമെന്നായി. ഇതിനായി കേരള സർക്കാർ എയർപോർട്ട് അതോറിറ്റിക്ക് ഭൂമി നൽകിയാൽ ആയിരം കോടി രൂപ ചെലവിൽ 3050 മീറ്റർ റൺവേയുള്ള അന്താരാഷ്ട്ര നിലവാരത്തിൽ കരിപ്പൂരിനെ വികസിപ്പിക്കാമെന്ന് എയർപോർട്ട് അതോറിറ്റി സമ്മതം മൂളി.
അപ്രതീക്ഷിത വിമാനാപകടവും 2020ൽ ഇവിടെ സംഭവിച്ചു. അതോടെ എല്ലാം തകിടം മറിഞ്ഞപ്പോൾ റെസയുടെ വലുപ്പക്കുറവിന് പരിഹാരം തേടി ഇത്തിരി ഭൂമിക്കായി വീണ്ടും കേരള സർക്കാരിനെ സമീപിച്ചു. ഭൂമി തരപ്പെടുത്തിയില്ലെങ്കിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ വലുതാക്കാൻവേണ്ടി (റെസ) റൺവേ 2860 മീറ്ററിൽ നിന്ന് 2540 മീറ്ററായി വെട്ടിച്ചുരുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഭീഷണിയുമായി വന്നു. ഒടുവിൽ കണ്ണുതുറക്കാത്ത രാഷ്ട്രീയ നേതൃത്വം റെസക്ക് വേണ്ടിമാത്രം 14.5 ഏക്കർ ഏറ്റെടുക്കാൻ സർക്കാരിനെ സമീപിച്ചു. പക്ഷേ അതിനും രാഷ്ട്രീയ തടസങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്

കോഴിക്കോട്
വികസിക്കണമെങ്കിൽ

ഇക്കഴിഞ്ഞ ദിവസം എം.എ യൂസഫലിയുടെ 'ഹയാത്ത് റീജൻസി' ഹോട്ടൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വേളയിൽ എല്ലാ രാഷ്ട്രീയക്കാരെയും സാക്ഷിനിർത്തി യൂസുഫലി പ്രഖ്യാപനം നടത്തിയിരുന്നു. 500 കോടി രൂപ മുതൽമുടക്കി കോഴിക്കോട്ടും 'ഹയാത്ത് റീജൻസി' ഹോട്ടൽ തുടങ്ങുമെന്ന്. കോഴിക്കോടിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന ഈ പ്രഖ്യാപനം പക്ഷേ, മലബാറുകാർക്ക് അത്രയൊന്നും സന്തോഷം നൽകിയില്ല. കാരണം മലബാറിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സഹായകരമാകുന്ന മലബാറിന്റെ കവാടമായ കരിപ്പൂർ എയർപോർട്ട് വികസിക്കാതെ ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ വന്നിട്ട് യാതൊരു ഗുണവും ചെയ്യില്ല. ടൂറിസം വളരില്ല, ഐ.ടി ഹബ്ബുകൾ ഉണ്ടാവില്ല, എയർ കണക്റ്റിവിറ്റിയും വലിയ വിമാനങ്ങളും ഇറങ്ങാതെ മലബാറിൽ ആരാണ് വലിയ കച്ചവട സംരംഭങ്ങൾ ആരംഭിക്കുക. കുറെ സ്വർണക്കടകളും ഭക്ഷണശാലകളും ആശുപത്രികളും മാത്രമായി കോഴിക്കോട് ചുരുങ്ങും. കൂടുതൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾ ഉണ്ടെങ്കിലേ എയർപോർട്ട് സജീവമാവുകയുള്ളൂ. കച്ചവടവും ടൂറിസവും വളരുകയുള്ളൂ.

അരക്കോടിക്കായി അഭ്യർഥന

കരിപ്പൂരിൽ ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങളിലേക്ക് കടക്കണമെങ്കിൽ റിക്വിസിഷനിങ് അതോറിറ്റിയായ സംസ്ഥാന ഗതാഗത വകുപ്പ് നഷ്ടപരിഹാര തുകയുടെ അഞ്ചു ശതമാനം കണ്ടിജൻസി ചാർജോ അല്ലെങ്കിൽ 50 ലക്ഷം രൂപയോ റവന്യു വകുപ്പിന് കൈമാറണം. പ്രസ്തുത തുക കൈമാറ്റം വൈകുന്നത് സർവേ നടപടിയും പരിസ്ഥിതി ആഘാത പഠനവും ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളെയും വൈകിപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് തുക അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും കോഴിക്കോട്ട് എം.പി എം.കെ രാഘവൻ ആവശ്യപ്പെട്ടിരുന്നു. എയർപോർട്ട് അഡ്വൈസറി ബോർഡ് ചെയർമാനും മലപ്പുറത്തിന്റെ എം.പിയും ഇതേ ആവശ്യങ്ങൾക്കായി കേന്ദ്ര മന്ത്രാലയത്തെയും എയർപോർട്ട് അതോറിറ്റി ചെയർമാനെയും സമീപിച്ചിട്ടുണ്ട്. പലതവണ എം.പിമാർ നിവേദനങ്ങളും അയച്ചു. പക്ഷേ, ഒന്നും നടക്കുന്നില്ല. അഥവാ നടത്താതിരിക്കാൻ ഏതോ കരങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്, ആരുടെയൊക്കെയോ നിക്ഷിപ്ത താൽപര്യങ്ങൾ കരിപ്പൂരിന്റെ വികസനം മുരടിപ്പിക്കുന്നുണ്ട്.
കരിപ്പൂരിനുവേണ്ടി അൻപതു ലക്ഷം രൂപ കണ്ടിജൻസി ചാർജ് നൽകാൻ മടിക്കുന്ന കേരള സർക്കാർ കെ റെയിലിനു വേണ്ടി ഇതേവരെ 48 കോടി രൂപ ചെലാവാക്കിയിട്ടുണ്ട്. വർഷത്തിൽ മുപ്പത്തിയാറ്‌ ലക്ഷം യാത്രക്കാർ സഞ്ചരിക്കുന്ന കരിപ്പൂർ എയർപോർട്ട് ഇന്ത്യയിൽ എട്ടാം സ്ഥാനത്താണെന്ന യാഥാർഥ്യം കേരള സർക്കാർ എന്തുകൊണ്ടോ മനഃപൂർവം മറക്കുന്നു. അരക്കോടി കരിപ്പൂരിനുവേണ്ടി ചെലവിടാൻ ഖജനാവിൽ കാശില്ല.

കേവലം 14.5 ഏക്കറിനുവേണ്ടിയുള്ള ഈ മൽപിടുത്തതിൽ മലബാറിന് നഷ്ടമാവുന്നത് ഈ നാടിന്റെ വളർച്ചയും വികസനവുമാണ്. ഉദാര മനോഭാവത്തോടെ മറ്റിടങ്ങളിൽ ആവശ്യത്തിലധികം ഭൂമികൾ ഏറ്റെടുക്കുമ്പോൾ കാലേക്കർ ഭൂമിയും അരക്കോടി രൂപയും അനുവദിക്കാനായി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് മലബാറുകാർ. മറ്റിടങ്ങളിൽ ഭൂമിയേറ്റെടുത്തതിന്റെ കണക്കുമായി കരിപ്പൂരിനെ ഒരിക്കലും താരതമ്യപ്പെടുത്താനല്ല പട്ടിക താഴെ ചേർക്കുന്നത്. കേരള രാഷ്ട്രീയ നേതൃത്വം അറിയാൻ വേണ്ടിയാണ്;
1) നെടുമ്പാശ്ശേരി എയർപോർട്ടിന് 1500 ഏക്കർ
2 ) കണ്ണൂർ എയർപോർട്ട് 2300 ഏക്കർ
3 ) കൊച്ചിൻ മെട്രോക്ക് കൊച്ചിൻ നഗരത്തിലെ നൂറു കണക്കിന് ഏക്കർ
4 ) കൊച്ചിൻ സ്മാർട്ട് സിറ്റിക്ക് 500 ഏക്കർ
5 ) കേരളത്തിലുടനീളം ഇൻഡസ്ട്രിയൽ, െഎ.ടി, ടെക്‌നോ പാർക്കുകൾക്ക് ആയിരക്കണക്കിന് ഏക്കർ
6 ) പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് 400 ഏക്കർ
7) പാലക്കാട് കോച്ച് ഫാക്ടറിക്ക് 500 ഏക്കർ
കരിപ്പൂരിനുവേണ്ടി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മാത്രം പണമില്ല. ഇത് മലബാറുകാരോട് കാണിക്കുന്ന സ്‌നേഹമോ വിവേചനമോ?

കരിപ്പൂർ വിമാനത്താവളം
വികസനം തടയുന്നതാര്?

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago