HOME
DETAILS

ഇസ്റാഇൗൽ-ഫലസ്തീൻ: ബ്രിട്ടിഷ് മാധ്യമങ്ങളുടെ കൃത്യവിലോപങ്ങൾ

  
backup
November 05 2023 | 18:11 PM

israel-palestine-inaccuracies-of-the-british-media

സാഹിറ ഹർബ്

ഇസ്റാഇൗൽ -ഫലസ്തീൻ സംഘർഷത്തെ കൃത്യതയോടെയും പക്ഷപാതരഹിതമായും റിപ്പോർട്ട് ചെയ്യാനുള്ള ശ്രമം ദശകങ്ങളായി ബ്രിട്ടിഷ് പത്രപ്രവർത്തകരിൽനിന്ന് ഉണ്ടാവുന്നുണ്ട്. എന്നാൽ മധ്യപൂർവേഷ്യയിൽ നിന്നുള്ള വാർത്തകൾ എന്ന നിലയ്ക്ക് മുഖ്യധാരാ ബ്രിട്ടിഷ് മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇസ്റാഇൗൽ ആഖ്യാനങ്ങളാണെന്നാണ് ഗവേഷകരുടെ നിരീക്ഷണം. മാത്രമല്ല, ഫലസ്തീനികളെ പൂർണമായും നിശബ്ദരാക്കി, അവരുടെ ശബ്ദങ്ങളെ അപ്രസക്തമാക്കി, മനുഷ്യത്വരഹിതമായാണ് അവരെ ചിത്രീകരിക്കുന്നത്.

നിലവിലെ സംഘർഷങ്ങൾക്കുമുമ്പുതന്നെ ബ്രിട്ടിഷ് മാധ്യമപ്രവർത്തനത്തെ സൂക്ഷ്മം വീക്ഷിക്കുന്നവർക്ക് അവരുടെ ഇസ്റാഇൗൽ അനുകൂല, അധിനിവേശ നയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതിനാൽ ഇപ്പോഴത്തെ ബ്രിട്ടിഷ് മാധ്യമങ്ങളിലെ ഇസ്റാഇൗൽ അനുകൂല റിപ്പോർട്ടിങ്ങിൽ അത്ഭുതമല്ല.
ഫലസ്തീൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ ബ്രിട്ടിഷ് മാധ്യമങ്ങൾ കാണിച്ച ഒന്നാമത്തെ തെറ്റ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ഒക്ടോബർ 7 മുതൽ മാത്രം ആരംഭിച്ചതാണെന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടിങ്ങാണ്.

ദശകങ്ങളായി ഫലസ്തീനിൽ ഇസ്റാഇൗൽ സൈന്യം നടത്തുന്ന അടിച്ചമർത്തലുകൾ, അധിനിവേശങ്ങൾ എന്നിവ സംബന്ധിച്ച് ബ്രിട്ടിഷ് മാധ്യമങ്ങൾ വളരെ കുറച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ. ഫലസ്തീൻ വിഷയത്തിലുള്ള അറബ് വീക്ഷണങ്ങളെ ഉൾപ്പെടുത്താതെ, യഥാർഥ ചരിത്രം എന്തെന്ന് പറയാതെ നിലവിലെ സംഘർഷത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടിങ് സത്യമെന്തെന്നുള്ളതിൽ വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി നിരന്തരമായ ബോംബിങ് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ലഭ്യമാണ്.

എന്നാൽ ബ്രിട്ടിഷ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇസ്റാഇൗലുമായി ബന്ധമുള്ള ‘അതിഥി’കളും ‘വിദഗ്ധരും’ പറയുന്നത് ഫലസ്തീനിൽനിന്നു വരുന്ന കണക്കുകളെ സംബന്ധിച്ച് സംശയവും അവ്യക്തതയും ഉണ്ടെന്നാണ്. എന്നാൽ ഫലസ്തീനിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും മരണക്കണക്കുകളെ സംബന്ധിച്ചും ഐക്യരാഷ്ട്ര സംഘടനയ്ക്കോ ഗസ്സയുടെ ഔദ്യോഗിക ആരോഗ്യ മന്ത്രാലയത്തിനോ യാതൊരു സംശയവുമില്ല. മരണപ്പെട്ടവർക്ക് തിരിച്ചറിയൽ രേഖകൾ ഉണ്ടെന്നു മാത്രമല്ല അവരുടെ മൃതദേഹങ്ങളും ലഭ്യമാണ്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിനുശേഷം ഇസ്റാഇൗൽ ഗവൺമെന്റിൽനിന്ന് വരുന്ന വാർത്തകളെ മാത്രമാണ് ബ്രിട്ടിഷ് മാധ്യമങ്ങൾ സത്യസന്ധമെന്ന രീതിയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

40 കുഞ്ഞുങ്ങളെ ഹമാസ് തലയറുത്തുകൊന്നു എന്ന വ്യാജവും നീചവുമായ വാർത്ത ഒരു മടിയും കൂടാതെ, തെളിവുകളും ഇല്ലാതെ എത്ര എളുപ്പത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്! സംഘർഷ മേഖലകളിലെ വാർത്തകളും ദൃശ്യങ്ങളും തെളിവ് സഹിതം ഉറപ്പുവരുത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ദുഷ്കരവുമാണെന്നത് ശരിതന്നെ. എന്നാലും, തങ്ങൾക്ക് എവിടെ നിന്ന് വിവരങ്ങൾ കിട്ടിയെന്ന് വെളിപ്പെടുത്താൻ വിമുഖത കാണിക്കുന്നതെന്തു കൊണ്ടാണ്?


ഒക്ടോബർ 22ന് ബി.ബി.സി റിപ്പോർട്ട് ചെയ്ത ഒരു വാർത്ത നോക്കാം. ‘ഹമാസ് കേന്ദ്രമായ ജെനിൻ പള്ളി ഇസ്റാഇൗൽ അക്രമിച്ചു’ എന്നുള്ളതായിരുന്നു വാർത്താ തലക്കെട്ട്. ഹമാസ് കേന്ദ്രമാണെന്ന് ആരോപണം മാത്രമുള്ള ഈ ആരാധനാകേന്ദ്രത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഇസ്റാഇൗൽ ആക്രമണം റിപ്പോർട്ട് ചെയ്യുമ്പോൾ ബി.ബി.സി കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതുണ്ടായിരുന്നു. ഈ ആരാധനാകേന്ദ്രം യഥാർഥത്തിൽ ഹമാസ് കേന്ദ്രമാണെന്നുള്ളതിനു യാതൊരു തെളിവുമില്ലാതെയാണ് ബി.ബി.സി വാർത്ത പുറത്തുവിട്ടത്. ആരാധനാ കേന്ദ്രം ഹമാസിന്റെ കേന്ദ്രമാണെന്നത് ഇസ്റാഇൗൽ സൈന്യത്തിന്റെ ആരോപണം മാത്രമാണ്. ഇത്തരം ആരോപണം വാർത്തയുടെ പ്രധാന തലക്കെട്ടായി നൽകുമ്പോൾ ഒന്നുകിൽ ഉദ്ധരണിചിഹ്നമെങ്കിലും ചേർക്കണമായിരുന്നു.

പകരം തങ്ങൾ അന്വേഷിച്ച് തെളിയിച്ച സത്യപ്രസ്താവന കണക്കെയാണ് ബി.ബി.സി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈന്യത്തിന്റെ ആരോപണങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കാണിച്ച ഈ നിലപാട് പത്രപ്രവർത്തനത്തിൽ വന്ന ഗുരുതര വീഴ്ച മാത്രമല്ല കൂടുതൽ സംഘർഷ സാധ്യതകളിലേക്ക് കാരണമായേക്കാവുന്ന വലിയൊരു വീഴ്ചകൂടിയാണ്.


ബി.ബി.സിയുടെ അല്ലെങ്കിൽ മറ്റു മുഖ്യധാര ബ്രിട്ടിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിൽ വന്നിരിക്കുന്ന മറ്റൊരു തെറ്റ്, ഫലസ്തീനികൾക്കെതിരേയുള്ള കനത്ത വിദ്വേഷ പ്രചാരണങ്ങളാണ്. സ്കൈ ന്യൂസുമായുള്ള അഭിമുഖത്തിനിടെ ഇസ്റാഇൗലിന്റെ മുൻ ഐക്യരാഷ്ട്ര സംഘടന അംബാസഡറായിരുന്ന ഡാൻ ഗില്ലർമാൻ ഫലസ്തീനികളെ വിശേഷിപ്പിച്ചത് ഭീകരരും മനുഷ്യത്വമില്ലാത്ത മൃഗങ്ങളും എന്നാണ്. ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്ക് അത്യാവശ്യ സാധനങ്ങൾ നിഷേധിക്കുന്നതിലെ ഐക്യരാഷ്ട്രസഭയുടെ ആശങ്കയെ കുറിച്ചുള്ള ചോദ്യത്തിന് ഗില്ലർമാൻ മറുപടി പറഞ്ഞത് ഇങ്ങനെ: 'ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകൾക്ക് കാരണക്കാരായ ഭീകരരും മനുഷ്യത്വമില്ലാത്തവരുമായ ഫലസ്തീനികൾ എന്ന മൃഗങ്ങളോട് ലോകം നിരന്തരമായി കാണിക്കുന്ന കരുതൽ എന്നെ അത്ഭുതപ്പെടുത്തുന്നു' എന്നാണ്.

ഗില്ലർമാന്റെ തികച്ചും അന്യായമായ ഈ പ്രകടനത്തിനെതിരേ ചോദ്യം ചോദിച്ച പത്രപ്രവർത്തകൻ കാര്യമായ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല ബി.ബി.സിയുടെ ചർച്ചാ വേളയിൽ ഇതേ വിദ്വേഷ പ്രചാരണം നടത്താൻ ഗില്ലർമാൻ ക്ഷണിക്കപ്പെടുകയും ചെയ്തു. മാനവികതയുടെ അടിസ്ഥാനത്തിലെങ്കിലും ഗസ്സയിലേക്ക് ഇന്ധനങ്ങൾ എത്തിച്ചുകൂടേ എന്ന ബി.ബി.സി പത്രപ്രവർത്തകന്റെ ചോദ്യത്തിന് ഗില്ലർമാൻ മറുപടി പറഞ്ഞത്, അങ്ങനെ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം ഞങ്ങൾ ഇടപെടുന്നത് കൊലപാതകികളോടും നുണയന്മാരോടുമാണ് എന്നാണ്. ഈ പ്രസ്താവനയോടും ബി.ബി.സി പത്രപ്രവർത്തകൻ പ്രതികരിച്ചില്ല.

എന്നാൽ ഇസ്റാഇൗലികളെക്കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കാൻ ബ്രിട്ടിഷ് വാർത്താചാനലുകൾ ഒരിക്കലും അനുവദിക്കില്ലെന്ന് നമുക്കറിയാം. അതിനർഥം ബ്രിട്ടീഷ് മാധ്യമസ്ഥാപനങ്ങൾക്ക് വിദ്വേഷപ്രസ്താവനക്കെതിരേയുള്ള നയങ്ങൾ ഫലസ്തീനികൾക്ക് ബാധകമല്ലെന്നാണ്. ഫലസ്തീനികൾക്കു മാത്രമല്ല മധ്യപൂർവ ഏഷ്യയിൽ നിന്നുള്ള ആർക്കും തന്നെ ബ്രിട്ടീഷ് മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് നീതിന്യായർഹമായ പെരുമാറ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.


എന്നാൽ, യുദ്ധത്തിന്റെ അന്തരീക്ഷം അടങ്ങുമ്പോൾ, സത്യം പുറത്തുവരുന്ന ഘട്ടത്തിൽ ബി.ബി.സി ഉൾപ്പെടെയുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കുമുള്ള മാധ്യമപ്രശസ്തിയും വിശ്വാസ്യതയും നഷ്ടമാവുമെന്നും ചോദ്യം ചെയ്യപ്പെടുമെന്നുള്ളതും ഉറപ്പാണ്. അതിപ്പൊഴേ പ്രകടമായി തുടങ്ങിയെന്നുള്ളതാണ് വാസ്തവം. ബ്രിട്ടനിലും ലോകമെമ്പാടുമുള്ള അറബ് മുസ്‌ലിം പ്രേക്ഷകർ ബി.ബി.സിയുടെ ‘പക്ഷപാതരഹിതവും സത്യസന്ധവുമായ’ റിപ്പോർട്ടിങ്ങിന്റെ നേര് മനസിലാക്കി അതിൽ നിന്ന് മാറിചിന്തിക്കുന്നുണ്ട്. മധ്യപൂർവേഷ്യയിൽ നിന്നുള്ള വാർത്തകൾക്കായി അവരിന്ന് കൂടുതലായി ആശ്രയിക്കുന്നത് അല്‍ ജസീറ പോലുള്ള മാധ്യമ സ്ഥാപനങ്ങളെയാണ്.

ഇസ്റാഇൗൽ-ഫലസ്തീൻ വിഷയത്തിൽ അല്ലെങ്കിൽ മധ്യപൂർവലോകത്തു നിന്നുള്ള വാർത്തകളിൽ ബി.ബി.സിയെ വിശ്വസിക്കാൻ പാടില്ലെന്നും അവർ പുറത്തുവിടുന്നത് നുണകളാണെന്നുമുള്ളത് ഏറെക്കുറെ സമൂഹത്തിനു ബോധ്യം വന്നിട്ടുണ്ട്.
ബി.ബി.സിയുടെയും മുഖ്യധാരാ ബ്രിട്ടീഷ് മാധ്യമങ്ങളുടെയും നിലപാടിനോട് അമർഷമുള്ളത് പ്രേക്ഷകർക്കു മാത്രമല്ല. അതിനുള്ളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്കു പോലും ഉണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബി.ബി.സിയുടെ നീതിരഹിത നിലപാടുകൾ കണ്ടു ബാത്റൂമിൽ കയറി കരയുന്ന പത്രപ്രവർത്തകർ അവരുടെ ഓഫിസുകളിൽ ഉണ്ടെന്നും ഇതിനെതിരേ തങ്ങളുടെ ഡയരക്ടർക്ക് പലരും ഇമെയിൽ സന്ദേശങ്ങൾ അയച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷം സംബന്ധിച്ച് ബി.ബി.സി ന്യൂസിന്റെ സി.ഇ.ഒ ദിബോറ ടര്‍ണസ് ഈയിടെ നൽകിയ പ്രസ്താവനയിൽ പറഞ്ഞത് ബി.ബി.സി, ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷത്തെ റിപ്പോർട്ട് ചെയ്യുന്നതിനെ സംബന്ധിച്ച് ഇരുപക്ഷത്തു നിന്നും കടുത്ത വിമർശനങ്ങൾ ഉണ്ടെന്നാണ്.

ചില മരണങ്ങൾ മറ്റു ചില മരണങ്ങളെക്കാൾ വിലയേറിയതാണെന്ന തരത്തിലുള്ള റിപ്പോർട്ടിങ് ബി.ബി.സിയിൽ നിന്ന് സംഭവിച്ചതായി ദിബോറ തന്നെ സമ്മതിക്കുന്നുണ്ട്. കാരണം ഗസ്സയിൽ നിന്നുള്ളവർ മരണപ്പെട്ടതായും എന്നാൽ ഇസ്റാഇൗലികൾ കൊല്ലപ്പെട്ടതുമായാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തു പോരുന്നത്.
ബി.ബി.സി ന്യൂസിന്റെ സി.ഇ.ഒയുടെ പ്രസ്താവന ശരിയായ പത്രപ്രവർത്തന മാർഗത്തിലേക്ക് തിരിയുന്നതിനുള്ള ശരിയായ ചുവടുവെപ്പ് തന്നെയാണെന്ന് പറയാം. എന്നാൽ അതുകൊണ്ടുമാത്രം കാര്യമില്ല. പക്ഷപാതരഹിതമായും വസ്തുതാപരമായും റിപ്പോർട്ട് ചെയ്യുക എന്നതുമാത്രമല്ല പത്രപ്രവർത്തക ധർമം.

സംഘർഷ സാഹചര്യത്തിൽ വിദ്വേഷങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും എതിരെ നിൽക്കേണ്ടതും പത്രപ്രവർത്തകർ തന്നെയാണ്. ബ്രിട്ടീഷ് മുഖ്യധാരാ മാധ്യമങ്ങളുടെ പത്രപ്രവർത്തനത്തിൽ നിരാശയുള്ളത് ഏതെങ്കിലും ന്യൂനപക്ഷത്തിന് മാത്രമല്ല. നിരവധിപേർ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പത്രപ്രവർത്തനത്തിലൂടെ സംഭവിച്ച തെറ്റുകൾക്കെതിരേ ഇനിയെങ്കിലും നിതാന്തജാഗ്രത പുലർത്തേണ്ടതുണ്ട്.


(മാധ്യമപ്രവർത്തകയായ ലേഖിക അൽ ജസീറയിൽ എഴുതിയതിൻ്റെ സംക്ഷിപ്തം)

Content Highlights:Israel-Palestine: Inaccuracies of the British media



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago