HOME
DETAILS
MAL
ജനയുഗത്തിന് എതിരായ വിമര്‍ശനം: കെ.കെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യതാക്കീത്
backup
September 11 2021 | 09:09 AM
ഇടുക്കി: ജനയുഗത്തിന് എതിരെ നടത്തിയ വിമര്‍ശനത്തില്‍ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യതാക്കീത്. സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം.
ശ്രീനാരായണ ഗുരു ജയന്തിയില്‍ അര്‍ഹിച്ച പ്രാധാന്യം ജനയുഗം പത്രം നല്‍കിയില്ലെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.
ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം.
സംഭവത്തില്‍ കഴിഞ്ഞ ദിവസം ശിവരാമന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ജനയുഗത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാരണം കാണിക്കല്‍ നോട്ടിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."