HOME
DETAILS

യുഎഇയിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അബുദാബിയിലും ദുബൈയിലും ഷാർജയിലും ജാഗ്രത നിർദേശം

  
backup
November 06 2023 | 04:11 AM

uae-rain-continues-and-expting-till-thursday

യുഎഇയിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അബുദാബിയിലും ദുബൈയിലും ഷാർജയിലും ജാഗ്രത നിർദേശം

ദുബൈ: യുഎഇയിലുടനീളം ഇന്ന് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. യുഎഇയിൽ ഉടനീളം ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കുകയാണ്. പ്രത്യേകിച്ച് രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ ഭാഗങ്ങളിലും ആണ് മഴക്ക് സാധ്യത. ദുബൈ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാകും മഴ ഇന്ന് മുഴുവൻ ലഭിക്കുക. വ്യാഴാഴ്ച വരെ മഴ തുടരും.

അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ മഴ പെയ്തു. മഴ കനാക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ഇടങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലിസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ ആവശ്യപ്പെട്ടു.

തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളിൽ ചൊവ്വാഴ്ച കൂടുതൽ മഴ പ്രതീക്ഷിക്കാം. ബുധനാഴ്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച, ഫുജൈറ, അബുദാബി തുടങ്ങിയ കിഴക്കൻ, തെക്ക് പ്രദേശങ്ങളിലെ താമസക്കാർക്ക് മേഘാവൃതമായ ആകാശവും മഴയും അനുഭവപ്പെടുമെന്ന് എൻ.സി.എം അറിയിച്ചു.

ഈ ദിവസങ്ങളിൽ രാവിലെ ഈർപ്പം ഉയർന്നതായിരിക്കും. മണിക്കൂറിൽ 15-25 കി.മീ വേഗതയിൽ കാറ്റ് ആവർത്തിച്ച് വീശുമെന്നും ചില സമയങ്ങളിൽ മണിക്കൂറിൽ 45 കി.മീ വരെ വേഗതയിൽ വീശുമെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളിൽ പൊടിപടലമുള്ള അവസ്ഥയ്ക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു.

അറേബ്യൻ ഗൾഫിലെ സാഹചര്യങ്ങൾ മോശമായിരിക്കുമെന്നതിനാൽ ബീച്ച് സന്ദർശിക്കുന്നവരും ജാഗ്രത പുലർത്തണം.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago