ഷൗക്കത്തിനെ എല്‍.ഡി.എഫ് സംരക്ഷിക്കും; നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നതു പോലെ പൊട്ടും: എ.കെ ബാലന്‍
ഷൗക്കത്തിനെ എല്‍.ഡി.എഫ് സംരക്ഷിക്കും; നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നതു പോലെ പൊട്ടും: എ.കെ ബാലന്‍
തിരുവനന്തപുരം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ആര്യാടന്‍ ഷൗക്കത്തിനെ എല്‍.ഡി.എഫ് സംരക്ഷിക്കുമെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്. ഷൗക്കത്തിനെതിരായി നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ബി.ജെ.പിയുടെ നയത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകും. വള പൊട്ടുന്നത് പോലെ കോണ്‍ഗ്രസ് പൊട്ടുമെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷൗക്കത്തിന്റെ കാര്യത്തില്‍ സിപിഎം ആണോ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത്. സുധാകരന്‍ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ ഘടക കക്ഷികള്‍ ഇല്ല. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ സാങ്കേതികമായി ഇല്ലെന്ന നിലപാടു മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹം പൂര്‍ണമായും പരിപാടിയെ പിന്തുണക്കുന്നു. സുധാകരന്‍ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്. ഗവര്‍ണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ല. ലീഗിന്റെ മനസ് എവിടെയാണ് ശരീരം എവിടെയാണെന്ന് കേരളം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടി അച്ചടക്കസമിതിക്ക് മുന്‍പാകെ ഖേദം പ്രകടിപ്പിക്കും. പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായതിലാണ് ഖേദം പ്രകടിപ്പിക്കുക. റാലിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യവും അദ്ദേഹം വിശദീകരിക്കും. അതേസമയം, ഷൗക്കത്തിനെതിരെ കടുത്ത അച്ചടക്കനടപടി എടുക്കേണ്ടെന്ന നിലപാടാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. തികച്ചും വൈകാരികമായ ഫലസ്തീന്‍ വിഷയത്തിലെ റാലിയില്‍ നിന്ന് പിന്നോട്ടുപോയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേനെ എന്ന നിലപാടും ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്‍പാകെ വിശദീകരിക്കും. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടായതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ച് കത്തും നല്‍കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."