HOME
DETAILS

കൊന്നൊടുക്കിയത് 10000 സാധാരണക്കാരെ, അതില്‍ 5000 കുഞ്ഞുങ്ങള്‍; ഇടവേളകളില്ലാതെ ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ തീ വര്‍ഷിച്ച മുപ്പതു നാള്‍

  
backup
November 06 2023 | 09:11 AM

30-days-israel-hamas-war

കൊന്നൊടുക്കിയത് 10000 സാധാരണക്കാരെ, അതില്‍ 5000കുഞ്ഞുങ്ങള്‍; ഇടവേളകളില്ലാതെ ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ തീ വര്‍ഷിച്ച മുപ്പതു നാള്‍

ഗസ്സ സിറ്റി: ഒരുമാസമാവുന്നു ഉപരോധങ്ങളില്‍ വലയുന്ന ഒരു കുഞ്ഞു ഭൂപ്രദേശത്തിനു മേല്‍ തടവറകളിലെന്നോണമുള്ള അവരുടെ ജീവിതത്തിനു മേല്‍ തീ തുപ്പിയും വീണ്ടും വീണ്ടും വേലി കെട്ടിയും ഇസ്‌റാഈല്‍ സംഹാര താണ്ഡവം തുടങ്ങിയിട്ട്. ജനവാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, എന്തിനേറെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ ഇതൊക്കെ ലക്ഷ്യമിട്ടാണ് ആക്രമണം. പതിനായിരത്തോളം സാധാരണക്കാരെ കൊന്നൊടുക്കി. ഇതില്‍ 5000ത്തോളം കുഞ്ഞുങ്ങളാണ്. ഒരു വയസ്സു പോലും തികയാത്ത കുഞ്ഞുങ്ങള്‍ അനവധി. രണ്ടായിരത്തിലേറെ സ്ത്രീകള്‍. ഇന്റര്‍നെറ്റ് തകര്‍ത്തു. ജലസംഭരണികള്‍ നശിപ്പിച്ചു. ലോകത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുത്തി. ഓരോ പത്തു മിനുട്ടിലും ഒരു കുട്ടി വീതം ഇവിടെ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.

 കഴിഞ്ഞ ദിവസം മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുക അസാധ്യമാണെന്ന് റെഡ്‌ക്രോസ് കേന്ദ്രങ്ങള്‍ പറയുന്നത്. മരുന്നും വെള്ളവും ഭക്ഷണവും ഇന്ധനവും ഇല്ലാതായ ഗസ്സ കൂട്ടപട്ടിണി മരണത്തിലേക്കാണ് നീങ്ങുന്നതെന്ന യു.എന്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതൊന്നും ഇസ്‌റാഈലിനെ ബാധിക്കുന്നില്ല. ലോകനിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അവര്‍ തങ്ങളുടെ തങ്ങളുടെ നരവേട്ട തുടരുന്നു.

മുപ്പതാം നാളിലും ഗസ്സയില്‍ ആക്രമണം ഇടതടവില്ലാതെ തുടരുകയാണ്. 12 മണിക്കൂറിനിടെ ആശുപത്രിയും അഭയാര്‍ഥി ക്യാമ്പുകളുമടക്കം 50 കേന്ദ്രങ്ങളിലാണ് ബോംബിട്ടത്. ബന്ദികളെ വിടാതെ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്‌റാഈലും അമേരിക്കയും വ്യക്തമാക്കിയതോടെ മധ്യസ്ഥ ചര്‍ച്ചകളും വഴിമുട്ടി.

ഏറ്റവും കനത്ത വ്യോമ, നാവിക, കരയാക്രമണങ്ങള്‍ക്കാണ് ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനും ഗസ്സ സാക്ഷിയായത്. വിവിധ ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും ജലസംഭരണ കേന്ദ്രങ്ങള്‍ക്കും മേല്‍ തുരുതുരെ ബോംബാക്രമണം നടന്നു. ഗസ്സയിലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഇത് മൂന്നാം തവണ വിച്ഛേദിച്ചായിരുന്നു സൈനികാക്രമണം.

ഹമാസിനെ ഏതുവിധേനയും സമ്മര്‍ദത്തിലാക്കി ബന്ദികളെ കൈമാറാന്‍ പ്രേരിപ്പിക്കുകയാണ് പുതിയ ആക്രമണങ്ങളുടെ ലക്ഷ്യം. അതേസമയം, സാധാരണക്കാരെയല്ലാതെ ഹമാസ് പോരാളികളിലേക്കെത്താന്‍ ലോകത്തെ ഏറ്റവും വലിയ ശക്തികളായ ഇസ്‌റാഈല്‍- അമേരിക്ക സംഘത്തിന് കഴിഞ്ഞിട്ടില്ല. നേരെ തിരിച്ച് ഇസ്‌റാഈലിന്റെ മുന്നൂറിലേറെ സൈനികരെ ഹമാസ് കൊലപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇസ്‌റാഈലിന്റെ അത്യാധുനിക യുദ്ധ ടാങ്കറുകളേയും ഹമാസ് നശിപ്പിച്ചു.

ഗസ്സയില്‍ തുടരുന്ന കുരുതി മേഖലയിലെ സ്ഥിതി സങ്കീര്‍ണമാക്കുകയും യുദ്ധവ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്തതായി ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. പുതിയ യദ്ധമുഖം തുറക്കാന്‍ ഇത് ചെറുത്തുനില്‍പ്പ് പോരാളികളെ നിര്‍ബന്ധിതമാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ലബനാന്‍ അതിര്‍ത്തിയിലും ആക്രമണ, പ്രത്യാക്രമണങ്ങള്‍ രൂക്ഷമായി തുടരുകയാണ്. കിര്‍യത് ഷ്‌മോനയിലെ കെട്ടിടത്തില്‍ റോക്കറ്റ് പതിച്ച് വലിയ നാശനഷ്ടം ഉണ്ടായി.

ദക്ഷിണ ലബനാനില്‍ നാല് പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുദ്ധഗതിയും ഭാവിയും വിലയിരുത്താന്‍ സി.ഐ.എ ഡയറക്ടര്‍ അടുത്ത ദിവസം ഇസ്രായേലിലെത്തും.

അതിനിടെ ബന്ദികളെ വിടാന്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തങ്ങള്‍ സന്നദ്ധമായിരുന്നെങ്കിലും ഹമാസ് വഴങ്ങിയില്ലെന്ന വാദവുമായി യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ഹമാസ് തള്ളി. ഗസ്സയിലെ ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളും സൈനിക കേന്ദ്രങ്ങളാണെന്ന ഇസ്‌റാഈല്‍ പ്രചാരണവും ഹമാസ് തള്ളി.
വസ്തുത ഉറപ്പാക്കാന്‍ യു.എന്നിനു ചുവടെയുള്ള അന്തര്‍ദേശീയ സംഘം ഗസ്സ സന്ദര്‍ശിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

നെതന്യാഹുവിനെതിരെ ഇസ്‌റാഈലിനുള്ളിലും പ്രതിഷേധം ശക്തമാണ്. നാളിത്രയായിട്ടും ബന്ദികളെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതും ഇത്രയേറെ സൈനികര്‍ നഷ്ടമായതും എതിര്‍പ്പിന് ശക്തി കൂട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago