ലിംഗസമത്വ സത്യപ്രതിജ്ഞ; ബി.ജെ.പി ഇടപെടല്‍; മലക്കം മറിഞ്ഞ് കുടുംബശ്രീ ഡയറക്ടര്‍
കോഴിക്കോട്: ലിംഗസമത്വ പ്രചാരണ പരിപാടിക്ക് വേണ്ടി കുടുംബശ്രീ തയാറാക്കിയ പ്രതി ജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്ത തള്ളി കുടുംബശ്രീ ഡയരക്ടര്‍. ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യപ്രതിജ്ഞ മലയാളത്തില്‍ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയരക്ടര്‍ ഇന്നലെ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ രൂക്ഷമായ പ്രതികരണത്തിനു പിന്നാലെയാണ് പ്രതിജ്ഞാ വാചകം പിന്‍വലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഡയരക്ടറുടെ കുറിപ്പ് പുറത്തുവന്നത്.
കേരളഭരണം നിയന്ത്രിക്കുന്നത് മതമൗലിക ശക്തികളാണെന്നും ഇവരുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയാണ് ലിംഗസമത്വ പ്രതിജ്ഞാ വാചകം പിന്‍വലിച്ചെന്ന അറിയിപ്പ് നല്‍കിയതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി അനുകൂലികളും സുരേന്ദ്രന്റെ പ്രസ്താവനയെ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചു. തുടര്‍ന്നാണ് പ്രതിജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് കുടുംബശ്രീ ഡയരക്ടര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
ജെന്‍ഡര്‍ കാംപയിന്റെ ഭാഗമായി സി.ഡി.എസ് അംഗങ്ങള്‍ ക്ക് ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അംഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇതു നിഷേധിച്ചുകൊണ്ടാണ് ഇന്നലെ വിശദീകരണം വന്നത്. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി നല്‍കിയ പ്രതിജ്ഞക്കെതിരേ ജംഇയ്യതുല്‍ ഖുത്വബാ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യ അവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരിഅത്ത് വിരുദ്ധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."