'കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം സുദൃഢം, അഭിപ്രായ വ്യത്യാസമില്ല' പാണക്കാട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്
'കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം സുദൃഢം, അഭിപ്രായ വ്യത്യാസമില്ല' പാണക്കാട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്
പാണക്കാട് (മലപ്പുറം): കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാണക്കാട്ടെത്തി ുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ തമ്മില്‍ ഉടലെടുത്ത വാക്കുതര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ സന്ദര്‍ശനം.
'ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാണ്. ാെരു പഞ്ചായത്തില്‍ പോലും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍' അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് പാണക്കാടെത്തി സാദിഖലി തങ്ങളെ കാണും.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, പി.എം.എ സലാം, അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി. നൗഷാദലി, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. ഫലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സി.പി.എം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സി.പി.എമ്മിന് ഫലസ്തീനിനോടുള്ള ആത്മാര്‍ഥ ഐക്യദാര്‍ഢ്യമാണ് ഉള്ളതെങ്കില്‍ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം. കോണ്‍ഗ്രസിനെയും യു.ഡി.എഫിലെ മുഴുവന്‍ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോ? സതീശന്‍ ചോദിച്ചു. റാലി നടത്താന്‍ തീരുമാനിച്ച സി.പി.എം ഫലസ്തീനെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്. അതിന്റെ മറവില്‍ മുസ്‌ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണ് ചര്‍ച്ചാ വിഷയമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."