കൊല്‍ക്കത്തയിലെ മേല്‍പ്പാലം വികസന പദ്ധതിയായി കാണിച്ച് യോഗി; പരിഹാസവുമായി തൃണമൂല്‍
ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യത്തില്‍ കൊല്‍ത്തക്കയിലെ മേല്‍പ്പാലവും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യു.പിയല്‍ ബി.ജെ.പി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന തരത്തിലാണ് മുഴുപേജ് പരസ്യം മാധ്യമങ്ങളില്‍ നല്‍കിയത്. യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം.
നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നിര്‍മിച്ച മാ ഫ്ളൈ ഓവര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തെളിഞ്ഞുവെന്ന് തൃണമൂല്‍ എം.പിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദര്‍ശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീമും ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."