ആദിവാസികളെ കെട്ടുകാഴ്ചയാക്കി കേരളീയം ലിവിങ് മ്യൂസിയം; സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം
ആദിവാസികളെ കെട്ടുകാഴ്ചയാക്കി കേരളീയം ലിവിങ് മ്യൂസിയം; സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം
തിരുവനന്തപുരം: കേരളീയം മേളയിലെ ഫോക്‌ലോര്‍ ലിവിങ് മ്യൂസിയത്തെ ചൊല്ലി സര്‍ക്കാറിനെതിരെ വ്യാപക വിമര്‍സനം. മ്യൂസിയത്തിന്റെ പേരില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗോത്ര കലകള്‍ പരിചയപ്പെടുത്തല്‍ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും വിശദീകരണം.
കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഊരാളി, മാവിലര്‍, കാണി, മന്നാന്‍, പളിയര്‍ തുടങ്ങിയ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കനകക്കുന്നില്‍ ആദിമം മ്യൂസിയം തയാറാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളുടെ ജീവിത രീതിയും താമസ സ്ഥലവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇവര്‍ കുടിലുകള്‍ക്ക് മുമ്പിലിരിക്കുന്നത്. ആളു കൂടുമ്പോള്‍ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നു.
ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവര്‍ത്തകരടക്കം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി. എന്നാല്‍, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നുമാണ് പരിപാടിയുടെ ഭാഗമായ ആദിവാസികളുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."