യോഗി സര്‍ക്കാരിന്റെ വിവാദ പരസ്യത്തില്‍ ഖേദം പ്രകടിപ്പിച്ച് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്'
ലഖ്‌നൗ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പദ്ധതികള്‍ വിശദീകരിക്കുന്ന പരസ്യം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്'. പരസ്യത്തിലെ വിവാദമായ ചിത്രം അശ്രദ്ധമായി വന്നതാണെന്നും സംഭവിച്ച തെറ്റില്‍ ഖേദം പ്രകടിപ്പിക്കുന്നുന്നുവെന്നും വിവാദ ചിത്രം പത്രത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കുമെന്നും പത്രം അറിയിച്ചു.
https://twitter.com/IndianExpress/status/1436949125224812545?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436949125224812545%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Finadvertent-says-newspaper-after-yogi-govt-ridiculed-for-ad-showing-kolkata-flyover-151654
കൊല്‍ക്കത്തയിലെ ഫ്‌ളൈഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലാണെന്ന വ്യാജേന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിലേക്ക് നയിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യു.പിയില്‍ ബി.ജെ.പി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന തരത്തിലാണ് മുഴുപേജ് പരസ്യം മാധ്യമങ്ങളില്‍ നല്‍കിയത്. യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം.
നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നിര്‍മിച്ച ഫ്‌ളൈ ഓവര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
ചിത്രം വിവാദമായതോടെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 'കൊല്‍ക്കത്തയിലെ എംഎഎ ഫ്‌ളൈഓവര്‍, ഞങ്ങളുടെ മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്‌സികള്‍ എന്നിവ യുപിയുടെ പരസ്യത്തില്‍! നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കില്‍ കുറഞ്ഞത് നിങ്ങളുടെ പരസ്യ ഏജന്‍സിയെ മാറ്റുക. നോയിഡയില്‍ എനിക്കെതിരെ എഫ്‌ഐആറുകള്‍ക്കായി കാത്തിരിക്കുന്നു' തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തെളിഞ്ഞുവെന്ന് തൃണമൂല്‍ എം.പിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."