HOME
DETAILS
MAL
ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നഷ്ടപ്പെട്ടു; വിദ്യാര്‍ഥി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
backup
December 05 2022 | 13:12 PM
കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എന്‍ഐടിയില്‍ രണ്ടാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് യശ്വന്ത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് ഉള്‍പ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."