HOME
DETAILS

അല്‍ ശിഫ ആശുപത്രിക്ക് സമീപം ശക്തമായ സ്‌ഫോടനം; ആശുപത്രിയില്‍ ചികിത്സയിലുള്ളത് ആയിരങ്ങള്‍

  
backup
November 09 2023 | 06:11 AM

large-blast-reported-near-al-shifa-hospital-in-gaza-city-media

അല്‍ ശിഫ ആശുപത്രിക്ക് സമീപം ശക്തമായ സ്‌ഫോടനം; ആശുപത്രിയില്‍ ചികിത്സയിലുള്ളത് ആയിരങ്ങള്‍

ഗസ്സ: ഗസ്സയില്‍ ഇടതടവില്ലാതെ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. പ്രദേശത്തെ പ്രധാന ആശുപത്രിയായ അല്‍ശിഫക്കു സമീപം ശക്തമായ സ്‌ഫോടനങ്ങള്‍ നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിക്ക് ചുറ്റും കൂടിയ വലിയ ജനക്കൂട്ടം പേടിച്ച് ചിതറിയോടുന്നത് കണ്ടതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ സ്ഥിതി അതിദയനീയവും ഗുരുതരവുമാണെന്ന് UNRWA (യു.എന്‍ ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജി)യും ലോക ആരോഗ്യ സംഘടനയും പറയുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. രോഗികളും മുറിവേറ്റവരും ആശുപത്രിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയുടെ ഇടനാഴികളും പുറത്തും വെറുംനിലത്ത് കിടത്തിയുമെല്ലാം രോഗികളെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് ഡോക്ടര്‍മാര്‍.

അതിനിടെ ജബലിയ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വീടുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.

ഗസ്സ മുനമ്പിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഗസ്സ നഗരത്തിന്റെ സമീപപ്രദേശമായ അല്‍സാബ്രയിലുണ്ടായ ആക്രമണത്തില്‍ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സക്കുള്ള സഹായവുമായി 106 ട്രക്കുകള്‍ കൂടി ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി വഴി ഫലസ്തീനിലേക്ക് എത്തി.

അതിനിടെ, വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങളെ തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യിപ്പിച്ച് അവിടെ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയേക്കാള്‍ തെക്കന്‍ ഗസ്സയാണ് സുരക്ഷിതമെന്നും അവിടേക്ക് പോകണമെന്നുമാണ് ഇസ്‌റാഈല്‍ സേന ആഹ്വാനം ചെയ്യുന്നത്. വാദി ഗസ്സ കടന്നു പോകണമെന്നും അതിനായി ഇന്നലെയും പകല്‍ ഏതാനും മണിക്കൂര്‍ ആക്രമണം നിര്‍ത്തിവച്ചിരുന്നു. പരുക്കേറ്റ കുട്ടികളെയും മറ്റും എടുത്താണ് സ്ത്രീകളടക്കമുള്ളവര്‍ തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്തത്.

തെക്കന്‍ ഗസ്സയിലേക്ക് പലായനം തുടരുന്നതായി ഉപഗ്രഹ ചിത്രങ്ങളിലും ദൃശ്യമാണ്. സലാഹുദ്ദീന്‍ റോഡ് വഴിയാണ് ജനങ്ങള്‍ തെക്കന്‍ ഗസ്സയിലേക്ക് പോകുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പലായനത്തിന് അനുവദിച്ചത്. വാദി ഗസ്സയ്ക്ക് മൂന്നു കിലോമീറ്റര്‍ അടുത്തുവരെ ഇസ്‌റാഈല്‍ സൈന്യം എത്തിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഉപഗ്രഹ ചിത്രങ്ങളിലും ജനങ്ങള്‍ ഈ റോഡ് വഴി പലായനം ചെയ്യുന്നതായി കാണാം. റോഡരികിലെ തകര്‍ന്ന കെട്ടിടങ്ങളും ദൃശ്യമാണ്.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തി. ആളുകളെ ഇവിടേക്ക് കേന്ദ്രീകരിച്ച് കൂട്ടക്കുരുതി നടത്തുകയാണെന്ന് ഹമാസ് പറയുന്നു. 27 ആക്രമണങ്ങളാണ് ഇവിടെ നടന്നതെന്നും 241 മരണം റിപ്പോര്‍ട്ട് ചെയ്‌തെന്നും ഹമാസ് പറഞ്ഞു. 18 ആശുപത്രികളും 40 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായി. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 193 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago