നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനിലെ നീന്തല്‍ക്കുളം ഇനി സാജന്‍ പ്രകാശ് സ്വിമ്മിങ് പൂള്‍
ഒളിംപ്യന്‍ നീന്തല്‍ താരം സാജന്‍ പ്രകാശിന് നെയ്‌വേലിയുടെ ആദരം. നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനിലെ നീന്തല്‍ക്കുളം ഇനി മുതല്‍ സാജന്‍ പ്രകാശ് സ്വിമ്മിങ് പൂള്‍ എന്ന പേരില്‍ അറിയപ്പെടും. അമ്മത്തണലില്‍ സാജന്റെ നീന്തല്‍ കരിയറിന് തുടക്കമിട്ടത് ഇതേ നീന്തല്‍ക്കുളത്തിലായിരുന്നു. ഒളിമ്പിക്സില്‍ 200 മീറ്റര്‍, 100മീറ്റര്‍ ബട്ടര്‍ഫ്ലൈസിലാണ് സജന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ചരിത്രത്തിലാദ്യമായി നീന്തല്‍ ഇനത്തില്‍ നേരിട്ട് ഒളിംമ്പിക്സ് യോഗ്യത സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് സാജന്‍.
അമ്മത്തണലില്‍ അഞ്ചാം വയസില്‍ എന്‍.എല്‍.സിയിലെ നീന്തല്‍ക്കുളത്തിലാണ് സാജന്‍ തുടങ്ങിയത്. സാജന്റെ ഒളിംപ്യനിലേക്കുള്ള കുതിപ്പിന് പിന്നില്‍ അമ്മയുടെ മാത്രം കരുതലായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണയാണ് സാജന്‍ ഒളിംപിക്‌സില്‍ നീന്തിയത്.
എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ രാജ്യത്തെ ആദ്യനീന്തല്‍ താരവും സാജന്‍ പ്രകാശാണ്. രാജ്യത്തിനായി രാജ്യാന്തര നീന്തല്‍ ചാംപ്യന്‍ഷിപ്പുകളില്‍ സുവര്‍ണ മെഡലുകള്‍ വാരിക്കൂട്ടുന്ന ഒളിംപ്യന് എന്‍.എല്‍.സി നല്‍കിയത് അര്‍ഹിക്കുന്ന ആദരമാണ്. നിലവില്‍ കേരള ആംഡ് പൊലിസ് അഞ്ചാം ബറ്റാലിയനില്‍ കുട്ടിക്കാനത്ത് അസി. കമാന്‍ഡന്റാണ് സാജന്‍.
മുന്‍ ദേശീയ അത്‌ലറ്റായ അമ്മ വി.ജെ ഷാന്റിമോളെയും സാജനെയും തുറന്ന വാഹനത്തില്‍ ആനയിച്ച് എന്‍.എല്‍.സി വമ്പന്‍ സ്വീകരണം ഒരുക്കി. ചടങ്ങില്‍ എന്‍.എല്‍.സി സി.എം.ഡി രാകേഷ് കുമാര്‍ അഞ്ച് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."