ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്; ഗവര്‍ണറെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി:കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പുറത്താക്കിയതിനെതിരായാണ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹരജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും സെനറ്റ് അംഗങ്ങളിലുള്ള പ്രീതി നഷ്ടപ്പെട്ടതുകൊണ്ടാണ് അവരെ നീക്കിയ നടപടിയില്‍ പ്രീതി വ്യക്തിപരമല്ലെന്നും കോടതി വിമര്‍ശിച്ചു.ചാന്‍സലറുടെ തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യാനാവുകയെന്ന്, സെനറ്റ് അംഗങ്ങളോട് കോടതി ചോദിച്ചു.ചാന്‍സലറാണ് സെനറ്റ് അംഗങ്ങളെ നിയമിച്ചത്. ചാന്‍സലറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ രാജിവയ്ക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.ഹരജിയില്‍ കഴിഞ്ഞ ദിവസങ്ങളിലും കോടതി വാദം കേട്ടിരുന്നു.
സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളും ചാന്‍സലര്‍ക്കെതിരെ ഇവര്‍ കോടതിയില്‍ ഉന്നയിച്ചു. ഈ വിഷയത്തല്‍ ഗവര്‍ണറുടെ കത്തിടപാടുകളും മറ്റും ചൂണ്ടിക്കാണിച്ചപ്പോഴാണ് ചാന്‍സലര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായത്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയെ ഇഷ്ടമല്ലെന്ന കാരണത്താല്‍ പ്രീതി പിന്‍വലിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."