ഹരിത: പാര്‍ട്ടി നടപടിയെ പിന്തുണച്ച്പി.കെ ഫിറോസ്
കോഴിക്കോട്: ഹരിത മുന്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി പ്രഖ്യാപിച്ച മുസ്‌ലിം ലീഗ് നടപടിയെ ന്യായീകരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി നേതൃത്വമെടുത്ത തീരുമാനം അംഗീകരിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങളെന്ന നിലയ്ക്കാണ് പാര്‍ട്ടി കണ്ടത്. പാര്‍ട്ടിക്കു പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ടുപോലും കുട്ടികളായതുകൊണ്ട് വളരെ അനുഭാവപൂര്‍വം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്. ഇവിടെ കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവരെടുത്ത തീരുമാനമെന്ന നിലയ്ക്ക് അതിനെ കാണുകയും ഉള്‍ക്കൊണ്ടു പോകുകയും ചെയ്യുക എന്നത് ഏറ്റവും ശരിയായ നിലപാടാണ്.
അതിന് മറ്റു മാനങ്ങള്‍ നല്‍കി ചര്‍ച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ല.രാഷ്ട്രീയ എതിരാളികള്‍ പലതും പറയും. അവര്‍ ഗുണകാംക്ഷികളാണെന്ന് തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളോട് മാത്രമാണ് താല്‍പര്യമെന്ന് മനസ്സിലാക്കണം. അക്കൂട്ടത്തില്‍ ലീഗിനെ താലിബാനോട് പോലും ഉപമിക്കുന്നവരുടെ അജന്‍ഡയെ കാണാതെപോകരുതെന്നും കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."