എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷം; കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ്
കൊല്ലം:കൊല്ലം എസ.്എന്‍ കോളജില്‍ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് സംഘര്‍ഷം. മര്‍ദനത്തില്‍ പെണ്‍കുട്ടികളക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
കോളജ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എ.ഐ.എസ്.എഫ് പിടിച്ചെടുത്തതിന്റെ പേരിലായിരുന്നു മര്‍ദനമെന്നാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരുടെ ആരോപണം. ക്യാമ്പസിനുള്ളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന്റെ പ്രകോപനവും ആക്രമണത്തിന് പിന്നിലുണ്ടെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും കോളേജിലെ ലഹരിമരുന്ന് സംഘവുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ വാദം.എ.ഐ.എസ്.എഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."