ക്രെഡിറ്റ് കാര്‍ഡ്- യുപിഐയുമായി ലിങ്ക് ചെയ്താല്‍ കൂടുതല്‍ നേട്ടങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ്- യുപിഐയുമായി ലിങ്ക് ചെയ്താല്‍ കൂടുതല്‍ നേട്ടങ്ങള്‍
ഡിജിറ്റല്‍ പണമിടപാടിന്റെ കാലമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്ന സംവിധാനം പുതിയ ചുവടു വെയ്പാണ്. നിരവധി സൗകര്യങ്ങളാണ് ഈ രീതിയിലൂടെ ലഭ്യമാകുന്നത്. ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ലിങ്കിങ്ങിന്റെ നേട്ടങ്ങളാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്.
വിനിമയങ്ങള്‍ ലളിതവും, തടസ്സരഹിതവുമാക്കുന്നു എന്നതാണ് ഒന്നാമത്തെ നേട്ടം. ലളിതമായി ഒരു തവണ ലിങ്ക് ചെയ്തു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍,ഓഫ് ലൈന്‍ പേയ്‌മെന്റുകളെല്ലാം എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.
ക്രെഡിറ്റ് കാര്‍ഡിന് ആഗോളതലത്തില്‍ ആക്‌സിസിബിലിറ്റി ലഭിക്കാന്‍ യുപിഐ ലിങ്കിങ് സഹായിക്കുന്നു. ഇന്റര്‍നാഷണല്‍ വിനിമയങ്ങള്‍ ലിങ്ക് ചെയ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സുഗമമായി നടത്താം. കറന്‍സി കണ്‍വേര്‍ഷന്‍, പലതരത്തിലുള്ള പേയ്‌മെന്റ് ഗെയ്റ്റ് വെയ്‌സ് തുടങ്ങിയവയുടെ സങ്കീര്‍ണതകള്‍ ഇവിടെ ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത്.
ക്രെഡിറ്റ് കാര്‍ഡുകള്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ലഭ്യമായിരിക്കുന്നത്. ഇതിനോടൊപ്പം യുപിഐ കൂടി ആഡ് ചെയ്യുന്നത് ഫലത്തില്‍ സുരക്ഷ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ സെക്യൂരിറ്റിയും, യുപിഐ പിന്‍ അധിഷ്ഠിത സുരക്ഷാ സംവിധാനവും ഒരുമിച്ചു ചേര്‍ന്നുള്ള സംരക്ഷണമാണ് ലഭിക്കുന്നത്. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
യുപിഐയുടെ ഡിജിറ്റല്‍ സ്വഭാവം, വിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ സഹായകമാണ്. നിങ്ങളുടെ എല്ലാ വിനിമയങ്ങളും വൃത്തിയായി റെക്കോര്‍ഡ് ചെയ്യപ്പെടുന്നു.
മിക്ക ക്രെഡിറ്റ് കാര്‍ഡുകളും, വിനിമയങ്ങള്‍ക്ക് ക്യാഷ് ബാക്കുകള്‍, റിവാര്‍ഡുകള്‍ തുടങ്ങിയവ നല്‍കുന്നു. യുപിഐ ഉപയോഗിക്കുന്നതിലൂടെ ഇവ നഷ്ടപ്പെടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."