ബയോടെക്‌നോളജി പഠനം കേരളത്തില്‍
സംസ്ഥാനത്ത് ബയോടെക്‌നോളജി പഠിക്കാന്‍ ആഗ്രഹമുണ്ടോ. എവിടെ പഠിക്കാമെന്ന് തലപുകയണ്ട. കേരള (admissions.keralauniverstiy.ac.in), മഹാത്മാഗാന്ധി (cap.mgu.ac.in), കാലക്കറ്റ് (admission.uoc.ac.in), കണ്ണൂര്‍ (admission.kannuruniverstiy.ac.in) സര്‍വകലാശാലകള്‍ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ മൂന്നു വര്‍ഷത്തെ ബി.എസ്‌സി ബയോടെക്‌നോളജി പ്രോഗ്രാം ഉണ്ട്. ഓരോ സര്‍വകലാശാലയും അവരുടെ അഡ്മിഷന്‍ സൈറ്റില്‍ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ലഭ്യമാക്കിയിട്ടുണ്ട്. അവ പരിശോധിച്ച് കോഴ്‌സ് ലഭ്യത മനസിലാക്കാം.
ഈ വര്‍ഷത്തെ ബിരുദ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്. ഓരോ സര്‍വകലാശാലയും കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴിയാണ് സര്‍ക്കാര്‍ സീറ്റുകള്‍ നികത്തുന്നത്. മാനേജ്‌മെന്റ /കമ്യൂണിറ്റി സീറ്റുകള്‍ അതത് സ്ഥാപനമാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി നികത്തുന്നത്. അതില്‍ പരിഗണിക്കാന്‍ സര്‍വകലാശാലയുടെ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
സര്‍വകലാശാലകള്‍ ഇതിനകം 2021-22ലെ ബിരുദ പ്രവേശനത്തിന്റെ ഭാഗമായി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. ട്രയല്‍ അലോട്ട്‌മെന്റുകളും പൂര്‍ത്തിയായി.
മഹാത്മാഗാന്ധി സര്‍വകലാശാല രണ്ടാം അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള, കാലക്കറ്റ് സര്‍വകലാശാലകള്‍ ആദ്യ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. കണ്ണൂരില്‍ ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞു. ഓരോ സര്‍വകലാശാലയുടെയും പ്രവേശനത്തിന്റെ സമയക്രമം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഇതിനകം പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രവേശനപ്രക്രിയയില്‍ പങ്കെടുക്കാം. സ്വയംഭരണ കോളജുകളും നേരിട്ട് അവരുടെ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നുണ്ട്. ഓരോ കോളജും പ്രത്യേകം അപേക്ഷ ക്ഷണിച്ചാണ് മുന്നോട്ടുപോകുന്നത്. അവയുടെ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് കോഴ്‌സ് ലഭ്യത, ഈ വര്‍ഷത്തെ പ്രവേശനനടപടികള്‍ എന്നിവ മനസിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."