ഈഡൻ ഹസാർഡ് വിരമിച്ചു; തീരുമാനം ബെൽജിയം ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ
ബ്രസൽസ്: ഖത്തർ ലോകകപ്പിൽ നോക്കൗട്ട് കാണാതെ ബെൽജിയം പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രാജ്യത്തിന്റെ സൂപ്പർ സ്‌ട്രൈക്കർ ഈഡൻ ഹസാർഡ്. സമൂഹ മാധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2008ൽ രാജ്യത്തിനായി അരങ്ങേറി 126 മത്സരങ്ങളിൽ നിന്നായി 33 ഗോളുകൾ നേടിയിട്ടുണ്ട്.
'ഇന്ന് ജീവിതത്തിലെ ഒരു താള് മറിക്കുകയാണ്. നിങ്ങളുടെ അവസാനമില്ലാത്ത പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. 2008 മുതൽ പകർന്നുകൊണ്ടിരിക്കുന്ന എല്ലാ സന്തോഷത്തിനും. രാജ്യാന്തര കരിയറിന് അന്ത്യം കുറിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത തലമുറ തയാറായി നിൽക്കുന്നുണ്ട്. നിങ്ങളെ എല്ലാവരേയും ഞാൻ വല്ലാതെ മിസ് ചെയ്യും.' ഹസാർഡ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഖത്തറിൽ ബെൽജിയത്തിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളിലെല്ലാം ഇറങ്ങിയെങ്കിലും ഈ 31കാരന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് എഫിൽനിന്ന് മൂന്നാം സ്ഥാനക്കാരായാണ് ടീം പുറത്തായത്. പിന്നാലെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് സ്ഥാനമൊഴിഞ്ഞിരുന്നു.
റഷ്യൻ ലോകകപ്പിൽ ബെൽജിയത്തെ സെമി ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. സെമിയിൽ തോറ്റ് ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനവും നേടി.
Belgium playmaker Eden Hazard announces international retirement
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."