ബി.ജെ.പിയില്‍ ഭിന്നത ; സുരേന്ദ്രനില്ലാതെ ബിഷപ്പുമായി കൃഷ്ണദാസ് പക്ഷത്തിന്റെ കൂടിക്കാഴ്ച
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് വിവാദ പരാമര്‍ശത്തിന് പിന്തുണയുമായുള്ള നേതാക്കളുടെ അരമന സന്ദര്‍ശനത്തിലും ബി.ജെ.പിയിലെ ഭിന്നത മറനീക്കി.
ബി.ജെ.പി സംസ്ഥാന സമിതിയുടെ പിന്തുണ അറിയിക്കാന്‍ ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസും വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനുമാണ് പാലാ അരമനയില്‍ എത്തിയത്. കോട്ടയത്ത് ഉണ്ടായിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വിട്ടുനിന്നു. കോട്ടയം പ്രസ്‌ക്ലബില്‍ ബിഷപ്പിന് പിന്തുണയുമായി വാര്‍ത്താസമ്മേളനം നടത്തിയ സുരേന്ദ്രന്‍ പാലായിലേക്ക് പോയില്ല. കൃഷ്ണദാസ് പക്ഷ നേതാക്കളാണ് അരമനയില്‍ എത്തിത്.
ബി.ജെ.പി ജില്ലാപ്രസിഡന്റ് നോബിള്‍ മാത്യു അടക്കം നേതാക്കളും അരമന സന്ദര്‍ശനത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ സംസ്ഥാന സെക്രട്ടറി വി.ആര്‍ ശിവശങ്കരനും സംസ്ഥാന കമ്മിറ്റിയംഗം ആര്‍. ഹരിയും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തിന് ശേഷം പാലായില്‍ ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഒഴിവാക്കി പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ഇതിനിടെ കെ.സുരേന്ദ്രന് ബിഷപ്പ് സന്ദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതു നിഷേധിച്ച പാലാ രൂപത ആര് സന്ദര്‍ശനത്തിന് വന്നാലും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."