ലോകത്തെ ആദ്യത്തെ ചിക്കുന്‍ ഗുനിയ വാക്സിന് 'ഇക്സ്ചിക്'ന് അംഗീകാരം
ലോകത്തെ ആദ്യത്തെ ചിക്കുന്‍ ഗുനിയ വാക്സിന് 'ഇക്സ്ചിക്'ന് അംഗീകാരം
വാഷിങ്ടണ്‍: ചിക്കന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. യൂറോപ്പിലെ വാല്‍നേവ വാക്സിന് കമ്പനി വികസിപ്പിച്ചെടുത്ത സിംഗിള്‍ ഡോസ് വാക്സിന് 'ഇക്സ്ചിക്' എന്ന പേരില്‍ വിപണിയില്‍ ഇറക്കും. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്ട്രേഷന് അറിയിച്ചു.
ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുന്‍ഗുനിയ. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവ ഉണ്ടാകും. 50 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്. ചിക്കുന്‍ഗുനിയയെ 'ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ചൂണ്ടിക്കാട്ടുന്നത്.മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റും രോഗം ഗുരുതരമായേക്കാം. ചിക്കന്‍ ഗുനിയയുടെ ആഫ്രിക്കന്‍ നാമത്തിന് അര്‍ത്ഥം തന്നെ വേദന കൊണ്ട് കുനിഞ്ഞു നില്ക്കുന്നു എന്നാണ്. നവജാത ശിശുക്കളേയും ഈ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."